കാറുകളിൽ ഉപയോഗിക്കാവുന്നതരത്തിലുള്ള ഫെയ്സ്, ഫിങ്കർപ്രിൻറ് െഎഡികൾ വികസിപ്പിച്ച് ഹ്യൂണ്ടായുടെ ആഡംബര വാഹന വിഭാഗമായ ജെനസിസ്. സ്മാർട്ട്ഫോണുകൾക്ക് സമാനമായ ഫീച്ചറുകളാണ് ജെനസിസ് വാഹനങ്ങൾ ഭാവിയിൽ ലഭ്യമാവുക. വാഹന ഉടമകളുടെ മുഖം തിരിച്ചറിഞ്ഞ് കാർ അൺലോക് ചെയ്യാനും സ്മാർട്ട് കീ ഉപയോഗിക്കാതെ വാതിലുകൾ പ്രവർത്തിപ്പിക്കാനും ജെനസിസ് ഫേസ് കണക്ട് സാങ്കേതികവിദ്യയ്ക്ക് കഴിയും.
സ്മാർട്ട്ഫോണുകളിലെ ഫേസ് ഐഡി സാങ്കേതികവിദ്യയോട് സാമ്യമുള്ള പുതിയ സാങ്കേതികവിദ്യ സ്മാർട്ട് കാറുകൾക്കായി വികസിപ്പിച്ചതായി ജെനസിസ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച ഡ്രൈവിങ് അനുഭവത്തിനായി തങ്ങളുടെ വാഹനങ്ങൾ വ്യക്തിഗതമാക്കാൻ പുതിയ സാങ്കേതികവിദ്യ ഉപഭോക്താക്കളെ സഹായിക്കുമെന്ന് ജെനിസിസ് പറയുന്നു. ഫെയ്സ് കണക്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡ്രൈവറെ തിരിച്ചറിയുന്ന വാഹനം അവരുടെ പ്രൊഫൈൽ സമന്വയിപ്പിക്കുകയും ഡ്രൈവറുടെ സീറ്റും സ്റ്റിയറിങ് വീലും യാന്ത്രികമായി ക്രമീകരിക്കുകയും ഹെഡ്-അപ്പ്-ഡിസ്പ്ലേ, സൈഡ് മിററുകൾ, ഇൻഫോടൈൻമെൻറ് എന്നിവ ക്രമീകരിക്കുകയും ചെയ്യും. ഇൻഫ്രാ-റെഡ് കാമറ ഈ സാങ്കേതികവിദ്യയുടെ സവിശേഷതയാണ്. പുതിയ സാേങ്കതികവിദ്യയിൽ ഡ്രൈവർമാർ കീകൾ ഒപ്പം കൊണ്ടുപോകേണ്ടതില്ലെന്ന് ജെനസിസ് പറയുന്നു. കാറിൽ ആരെങ്കിലും കീ ഉപേക്ഷിച്ചാലും ഫെയ്സ് ഐഡി സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹനം ലോക് ചെയ്യാം.
ഫെയ്സ് കണക്ട് സിസ്റ്റത്തിന് ഓരോ വാഹനത്തിനും രണ്ട് െഎഡികൾ വരെ സൂക്ഷിക്കാനാകും. രജിസ്റ്റർ ചെയ്ത മുഖങ്ങൾ എൻക്രിപ്റ്റ് ചെയ്ത് സിസ്റ്റം സൂക്ഷിക്കുന്നു. ഡ്രൈവറുടെ സൗകര്യാർഥം എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാക്കാനും വോയ്‌സ് അസിസ്റ്റ് ഉപയോഗിച്ച് പുതിയ പ്രൊഫൈലുകൾ രജിസ്റ്റർ ചെയ്യാനും കഴിയും.
ഫേസ് ഐഡി സാങ്കേതികവിദ്യ പര്യാപ്തമല്ലെങ്കിൽ, ജെനസിസിന് മറ്റൊരു സ്മാർട്ട്ഫോൺ സാങ്കേതികവിദ്യയും ഉണ്ട്. വിരലടയാളമാണ് ഇതിന് ഉപയോഗിക്കുക.സ്മാർട്ട് ഫോണോ സ്മാർട്ട് കീയോ ഇല്ലാതെ ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ പൂർണ്ണ നിയന്ത്രണം നേടാൻ ഡ്രൈവർമാരെ ഇത് സഹായിക്കും. പുതിയ സാങ്കേതികവിദ്യകൾ വരാനിരിക്കുന്ന മോഡലായ ജിവി 60 ൽ അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്നും ജെനസിസ് പറഞ്ഞു. പിന്നീട്,മറ്റ് മോഡലുകൾക്കും ഈ ആപ്ലിക്കേഷനുകൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.