പോർഷെയേക്കാൾ വേഗതയും വോൾവോയേക്കാൾ സുരക്ഷിതത്വവും വാഗ്ദാനം ചെയ്തുകൊണ്ട് പുതിയ മോഡൽ എസ് പ്ലെയ്ഡ് അവതരിപ്പിച്ച് ടെസ്‌ല മോേട്ടാഴ്സ്. അമേരിക്കയിലെ ഫ്രീമോണ്ട് ഗിഗ ഫാക്ടറിയിൽ ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് ആണ് വാഹനത്തിെൻറ ആദ്യ അവതരണം നടത്തിയത്. മാരകമായ പവർ ഒൗട്ട്പുട്ടാണ് പുതിയ മോഡൽ എസ് എന്ന സെഡാൻ മോഡലിെൻറ പവർ വെർഷനായ പ്ലെയ്ഡിെൻറ പ്രത്യേകത. വാഹനത്തിെൻറ ഇലക്ട്രോണിക് പവർ സിസ്റ്റം 1020 കുതിരശക്തി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത ആർജിക്കാൻ രണ്ട് സെക്കൻറിൽ താഴെ മതി എന്നതും എടുത്തുപറയേണ്ടതാണ്. ഇതോടെ ലോകത്തിൽ ഏറ്റവും വേഗത്തിൽ ആക്സിലറേറ്റ് ചെയ്യുന്ന കാറെന്ന ബഹുമതിയും മോഡൽ എസ് പ്ലെയ്ഡിനെ തേടിയെത്തിയിട്ടുണ്ട്. 129,990 ഡോളർ വിലയിലാണ് ടെസ്‌ല മോഡൽ എസ് അമേരിക്കയിൽ അവതരിപ്പിച്ചത്. ഏകദേശം 95 ലക്ഷം രൂപ ഇന്ത്യയിൽ വിലവരും. 'പുതിയ മോഡൽ എസ് പോർഷെയേക്കാൾ വേഗതയുള്ളതാണ്. വോൾവോയേക്കാൾ സുരക്ഷിതവും'-വാഹനം പുറത്തിറക്കികൊണ്ട് ഇലോൺ മസ്‌ക് പറഞ്ഞു.
വാഹനത്തിെൻറ ഉയർന്ന വേഗത 200 മൈൽ (321 കിലോമീറ്റർ) ആണ്. 19 ഇഞ്ച് വീലുകളാണ് വാഹനത്തിന് സ്റ്റാേൻറർഡായി നൽകുക. എങ്കിലും ഉപഭോക്താക്കൾക്ക് ഓപ്‌ഷണൽ ആയി 21 ഇഞ്ച് വീലുകളും തിരഞ്ഞെടുക്കാം. വലിയ ചക്രങ്ങൾ മോഡൽ എസിെൻറ റേഞ്ച് കുറക്കുമെന്ന പ്രത്യേകതയുണ്ട്. ഇനിയാണ് ആ മില്യൺ ഡോളർ ചോദ്യമായ 'എത്ര കിട്ടും' എന്നത് ഉയർന്നുവരുന്നത്. പ്രത്യേകിച്ചും ഇലക്ട്രിക് വാഹനമായതിനാൽ ആ ചോദ്യം പ്രസക്തിയുള്ളതാണ്. ഒറ്റ ചാർജിൽ മോഡൽ എസിന് 627 കിലോമീറ്റർ മൈലേജ് ലഭിക്കും എന്നാണ് ടെസ്‌ല വാഗ്ദാനം ചെയ്യുന്നത്.
സൂപ്പർചാർജറുകൾ ഉപയോഗിച്ച് വെറും 15 മിനിറ്റിൽ മോഡൽ എസിനെ 300 കിലോമീറ്റർ പരിധി വരെ എത്തിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. എലോൺ മസ്‌ക് പറയുന്നതനുസരിച്ച്, ടെസ്‌ല മോഡൽ എസിന് വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും. ഒരു കോഫി കുടിച്ച് വരുേമ്പാഴേക്കും പൂജ്യത്തിൽ നിന്ന് 300 കിലോമീറ്റർ ദൂരംവരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് മസ്കിെൻറ വാദം. ലോകമെമ്പാടും ഉപഭോക്താക്കൾക്കായി സൂപ്പർചാർജറുകളുടെ ശൃംഖല ടെസ്‌ല നിർമിച്ചിട്ടുണ്ട്. നിലവിൽ ഇത് 25,000 സ്റ്റേഷനുകളിൽ എത്തിയിട്ടുണ്ട്.
മോഡൽ എസ് സെഡാെൻറ പുതിയ പതിപ്പ് പുറത്തിറക്കാൻ ടെസ്‌ല ഒമ്പത് വർഷമാണെടുത്തത്. ആഡംബര ഇലക്ട്രിക് വാഹന വിപണിയിൽ പോർഷെ, മെഴ്‌സിഡസ് ബെൻസ്, ലൂസിഡ് മോട്ടോഴ്‌സ് തുടങ്ങിയ എതിരാളികളെയാണ് ടെസ്‌ല മോഡൽ എസ് പ്ലെയ്ഡ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.