പഴയ സിറ്റിക്ക്​ 1.6ലക്ഷത്തി​െൻറ ഇളവുനൽകി ഹോണ്ട

ഴിഞ്ഞ മാസമാണ്​ അഞ്ചാം തലമുറ സിറ്റി ഹോണ്ട ഷോറൂമുകളിലെത്തിയത്​. ഇൗ പശ്​ചാത്തലിത്തിൽ പഴയ സിറ്റിയുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക്​ വമ്പിച്ച വിലയിളവ്​ നൽകിയിരിക്കുകയാണ്​ കമ്പനി. ഇതി​െൻറ ഭാഗമായി 1.6 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

നിലവിൽ എസ്‌.വി, വി, വി.എക്​സ്​, ഇസഡ്.എക്​സ്​ എന്നിങ്ങനെ നാല് വേരിയൻറുകളിൽ വാഹനം ലഭ്യമാണ്. ഇതിൽ ഉയർന്ന രണ്ട്​ വേരിയൻറുകൾക്കാണ്​ കൂടുതൽ ഇളവ്​ നൽകുക. 1.30-1.60 ലക്ഷം വരെ ആനുകൂല്യങ്ങളാണ് സിറ്റി ഇസഡ് എക്​സിന്​​ വാഗ്​ദാനം ചെയ്യുന്നത്. 1.10 ലക്ഷം രൂപ വരെ കിഴിവോടെ ഇസഡ് എക്​സ്​ സി.വി.ടി മോഡലുകൾ ലഭ്യമാണ്. മാനുവലിൽ 80,000 രൂപ വരെ കിഴിവുണ്ട്.


മധ്യനിരയിലെ വി എക്​സ്​ ട്രിം​ 70,000 രൂപ വരെ കിഴിവോടെ ലഭ്യമാണ്. സിറ്റി ഇസഡ് എക്​സ്​ മാനുവൽ, സി.വി.ടി, വി എക്​സ്​ സി.വി.ടി വേരിയൻറുകൾക്ക്​ 50,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും. സിറ്റിയെക്കൂടാതെ ഡീസൽ സിവിക് എക്സിക്യൂട്ടീവ് സെഡാനിലും ഹോണ്ട വിലയിളവ്​ വാഗ്​ദാനം ചെയ്യുന്നുണ്ട്​. സിവിക് ഡീസൽ രണ്ടര ലക്ഷം രൂപ വരെ കിഴിവോടെ ലഭ്യമാണ്. പെട്രോൾ സിവികിന്​ ഒരു ലക്ഷം രൂപ വരെ വില കുറയും.

കോംപാക്റ്റ് സെഡാൻ അമേസിന്​ എക്​സ്​റ്റൻറഡ്​ വാറണ്ടിയും 15,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യവും ഹോണ്ട നൽകുന്നുണ്ട്​. പുതിയ സിറ്റി, ഡബ്ല്യുആർ-വി ഫെയ്‌സ്‌ലിഫ്റ്റ്, ബിഎസ് 6 സിവിക് ഡീസൽ എന്നിവ പുറത്തിറക്കി വിപണിയിൽ സ്വാധീനംചെലുത്താനാണ്​ നിലവിൽ ഹോണ്ടയുടെ ശ്രമം. വരും ആഴ്ചകളിൽ പുതിക്കിയ ജാസ് വിപണിയിലെത്തിക്കാനും നീക്കമുണ്ട്​. അപ്‌ഡേറ്റുചെയ്‌ത ജാസ്സിനായുള്ള ബുക്കിംഗ് തുടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.