ജർമൻ മോട്ടോർഹോം സ്പെഷ്യലിസ്റ്റായ വോൾക്നർ രൂപകൽപ്പനചെയ്ത കാരവനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അത്യാഡംബരം നിറഞ്ഞ കാരവനിെൻറ ലഗേജ് സ്പെയ്സ് കാണിക്കാൻ വ്യത്യസ്തമായൊരു പരസ്യ തന്ത്രമാണ് വോൾക്നർ പയറ്റിയത്. 2.4 മില്യൻ ഡോളർ അഥവാ 17,51,87,160 രൂപ വിലവരുന്ന കാരവനിൽ മൂന്ന് മില്യൻ ഡോളർ അഥവാ 21,89,83,950 രൂപ വിലവരുന്ന ഹൈപ്പർ കാറായ ബ്യൂഗാട്ടി ഷിറോൺ കയറ്റുന്ന വീഡിയോ ആണ് കമ്പനി പുറത്തുവിട്ടത്.
മൊബീൽ പെർഫോമൻസ് എസ്
മൊബീൽ പെർഫോമൻസ് എസ് എന്നാണ് കാരവന് വോൾക്നർ പേരിട്ടിരിക്കുന്നത്. ലോകത്ത് എവിടേക്കും സെവൻസ്റ്റാർ ആഡംബരവുമായി സഞ്ചരിക്കാനാവുമെന്നതാണ് ഇവയുടെ പ്രത്യേകത. 430 എച്ച്.പി പവർട്രെയിനിലാണ് കാരവൻ വരുന്നത്. 2,000 വാട്ട് സോളാർ സിസ്റ്റത്തിൽ നിന്നാണ് വാഹനത്തിന് ആവശ്യമായ വൈദ്യുതി ലഭിക്കുന്നത്. ഒരു കാറിനെ ഉൾക്കൊള്ളാൻ കഴിയുന്ന അണ്ടർബോഡി സ്റ്റോറേജ് വാഹനത്തിെൻറ പ്രത്യേകതയാണ്. എളുപ്പത്തിൽ സ്ലൈഡ് ചെയ്ത് പുറത്തുവരുന്ന പ്ലാറ്റ്ഫോമും സ്റ്റോറേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാരവെൻറ ഉൾവശമാണ് ആഡംബരത്തിെൻറ കേളീസ്ഥലം. തുകൽ ഫിനിഷാണ് എവിടെയും. 354,000 ഡോളർ വിലയുള്ള പ്രീമിയം ബർമെസ്റ്റർ ഓഡിയോ സിസ്റ്റമാണ് മെറ്റാരു പ്രത്യേകത. ബിൽറ്റ്-ഇൻ കോഫി മെഷീൻ, എൽ ആകൃതിയിലുള്ള അടുക്കള, വലിയ കുളിമുറി, ഇൻഡക്ഷൻ കുക്ടോപ്പ്, മൈക്രോവേവ് ഓവൻ, വൈൻ കാബിനറ്റ് എന്നിവയും മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു. കൂടാതെ, ഒരു മൾട്ടി-സോൺ എയർകണ്ടീഷൻ സംവിധാനവും വാഹനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.