റോഡിൽ കുഴിയുണ്ട് എന്ന് പറഞ്ഞാൽ പ്രശ്നമാകുന്ന നാടാണ് നമ്മുടേത്. അങ്ങിനെ പറഞ്ഞതിന്റെ പേരിൽ ഒരു സിനിമ ബഹിഷ്കരിക്കണം എന്നുവരെ ആഹ്വാനങ്ങളുണ്ടായി. അതേസമയം റോഡിലെ കുഴിയിൽ വീണ് ആളുകൾ മരിക്കുന്നതും പതിവായിരിക്കുകയാണ്.
കുഴികളില്ലാത്ത സ്ഥലം ഭൂമിയിൽ എവിടെയാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. താൻ കഥയെഴുതിയ പുതിയ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് അന്വേഷിക്കുന്നത് കുഴികളില്ലാത്ത സ്ഥലമാണെന്നും ഭൂമിയിലും ബഹിരാകാശത്തും കുഴികളുണ്ടെന്നും അദ്ദേഹം പറയുന്നു.
ഈ സാഹചര്യത്തിൽ റോഡിൽ കുഴികൾ തീരെയില്ലാത്ത ഏതെങ്കിലും നാടുണ്ടോ എന്ന അന്വേഷിക്കുന്നത് നന്നായിരിക്കും. ലോകത്തിലെ റോഡ് നിലവാരത്തിന്റെ കാര്യത്തിൽ ഒരു പട്ടിക എല്ലാ വർഷവും പുറത്തിറക്കാറുണ്ട്. ഗ്ലോബൽ ഇക്കോണമി ആണ് ഈ ഇൻഡക്സ് പുറത്തിറക്കുന്നത്. അവർ കഴിഞ്ഞ ദിവസം ഏറ്റവും പുതിയ റോഡ് നിലവാരപ്പട്ടിക പുറത്തിറക്കി.
രാജ്യങ്ങൾ തമ്മിലുള്ള ആഗോള മത്സരക്ഷമതാ സൂചികയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് റോഡ് ഗുണനിലവാര സൂചകം. ഗ്ലോബൽ ഇക്കണോമി 144 രാജ്യങ്ങളിൽ നിന്നുള്ള 14,000ത്തിലധികം ബിസിനസ്സുകാരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് റോഡ് നിലവാരപ്പട്ടിക പുറത്തിറക്കിയത്.
റോഡ് ഗുണനിലവാര സൂചികയിൽ ഒരു ചോദ്യമേ ഉള്ളൂ. 'ഏതാണ് നിങ്ങൾ സഞ്ചരിച്ച മികച്ച റോഡുള്ള രാജ്യം' എന്നാണാ ചോദ്യം. പ്രതികരിക്കുന്നവർ ഒന്നു മുതൽ ഏഴ്വരെ നമ്പരുകളിൽ ഉത്തരം നൽകണം. ഒന്ന് കിട്ടിയാൽ മോശം എന്നും ഏഴ് മാർക് കിട്ടിയാൽ അന്താരാഷ്ട്ര നിലവാരമുണ്ടെന്നുമാണ് കണക്കാക്കുന്നത്. പട്ടികയിൽ സിംഗപുർ ആണ് ഒന്നാമതെത്തിയത്. 6.5/7 റേറ്റിങ്ങോടെയാണ് ഈ ഏഷ്യൻ രാജ്യം ഒന്നാം സ്ഥാനം നേടിയത്. നെതർലാൻഡ്‌സ് 6.4/7, സ്വിറ്റ്‌സർലൻഡ് 6.3/7 എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.