ലോകത്തിലെ ആദ്യ വൈദ്യുത സൂപ്പർ ട്രക്കുമായി ജനറൽ മോേട്ടാഴ്സ്. ജി.എം.സി ഹമ്മർ ഇ.വി എന്ന് പേരിട്ടിരിക്കുന്ന വാഹനം പലതുകൊണ്ടും റെക്കോർഡുകൾ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. ഒരു വർഷംമുമ്പാണ് വാഹനത്തിെൻറ ടീസർ ആദ്യമായി കമ്പനി പുറത്തുവിടുന്നത്. 'സീറോ എമിഷൻ സൂപ്പർ ട്രക്ക്'എന്നാണ് ജി.എം ഹമ്മർ ഇ.വിയെ വിളിക്കുന്നത്. 1,000 കുതിരശക്തി ഉത്പാദിപ്പിക്കാൻ കഴിവുള്ള മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായാണ് ഹമ്മർ ഇവി എത്തുന്നത്. 24-മൊഡ്യൂൾ, അൾട്ടിയം ബാറ്ററിയാണ് വാഹനത്തിന് കരുത്തുപകരുന്നത്. ഒറ്റ ചാർജിൽ 563 കിലോമീറ്റർ സഞ്ചരിക്കാൻ കഴിവുള്ള വാഹനമാണിത്.
800 വോൾട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണക്കാനും കഴിയും. വെറും 10 മിനിറ്റുകൊണ്ട് 100 മൈൽ ദൂരം സഞ്ചരിക്കാൻ കഴിയുംവിധം ഫാസ്റ്റ് ചാർജിങ് കഴിവുള്ള വാഹനംകൂടിയാണ് ഹമ്മർ ഇ.വി. 3 സെക്കൻറ് കൊണ്ട് 0-60 മൈൽ വേഗത കൈവരിക്കാനും ട്രക്കിന് കഴിയും.സാധാരണ വാഹനങ്ങളിൽ നിന്നുമാറി ഏറെ ഫ്യൂച്ചറിസ്റ്റിക് ആയ ഡിസൈനാണ് വാഹനം പിൻതുടരുന്നത്.ഇരുവശത്തുമുള്ള ഹെഡ്ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എൽഇഡി സ്ട്രിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹമ്മർ ബാഡ്ജിങ്ങാണ് ആദ്യം ശ്രദ്ധയാകർഷിക്കുന്നത്. വിസ്മയിപ്പിക്കുന്ന 35 ഇഞ്ച് ടയറുകൾ ഉൾക്കൊള്ളുന്നതിനായി ചക്ര കമാനങ്ങളും വലുപ്പത്തിൽ ഏറെ വളർന്നിട്ടുണ്ട്.
ആവശ്യക്കാർക്ക് ടയർ 37 ഇഞ്ചായി വർധിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. സാധാരണ ഓഫ്-റോഡ് കഴിവുകൾ കൂടാതെ, ക്രാബ് മോഡ് ഡയഗണൽ ഡ്രൈവിംഗും 18 ക്യാമറകൾ ഉപയോഗിച്ചുള്ള കാഴ്ചകളും വാഹനത്തിന് ലഭിക്കും. ഒാേട്ടാമാറ്റിക് ലൈൻ ചെയ്ഞ്ചിങിന് സഹായിക്കുന്ന സൂപ്പർ ക്രൂയിസും വാഹനത്തിെൻറ പ്രത്യേകതയാണ്. ഉള്ളിൽ 13.4 ഇഞ്ച് ഡയഗണൽ ഇൻഫോടെയ്ൻമെൻറ് സ്‌ക്രീനും 12.3 ഇഞ്ച് ഡ്രൈവർ ഇൻഫർമേഷൻ സെൻറർ ഡിസ്‌പ്ലേയുമുണ്ട്. നീക്കംചെയ്യാവുന്ന മേൽക്കൂര പാനലുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു.
ഹമ്മർ ഇവിയുടെ ഉത്പാദനം അടുത്ത വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമേരിക്കയിലെ വില 112,595 ഡോളർ (83 ലക്ഷം) ആയിരിക്കും. ഫോർഡ് എഫ് 150, ടെസ്‌ല സൈബർട്രക്ക് തുടങ്ങിവയാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.