ശ്രീലങ്ക എന്ന ദ്വീപ് രാഷ്ട്രത്തിന്റെ കായിക ചരിത്രത്തിലെ ഏറ്റവും മറക്കാനാകാത്ത മുഹൂർത്തങ്ങളിൽ ഒന്നാണ് ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ നിമിഷം. 1996 വിൽസ് വേൾഡ് കപ്പിലാണ് ശ്രീലങ്ക ആ സുവർണ ചരിത്രം കുറിച്ചത്. ക്രിക്കറ്റിലെ ഗോലിയാത്തായ ഓസ്ട്രേലിയയെ താരതമ്യേന ദുർബലരായ ശ്രീലങ്ക അട്ടിമറിച്ചപ്പോൾ കായിക ചരിത്രത്തിലെ ഗ്രേറ്റ് അപ്സറ്റുകളിൽ ഒന്നായി മാറുകയായിരുന്നു. ഈ വിജയത്തിന് ചുക്കാൻ പിടിച്ചതാകട്ടെ സനത് തെരൻ ജയസൂര്യ എന്ന ഇടങ്കയ്യൻ ബാറ്ററായിരുന്നു.
1996 വേൾഡ് കപ്പിലെ മാൻഓഫ് ദ സീരീസ് ആയിരുന്നു ജയസൂര്യ. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഓൾറൗണ്ടറായ ജയസൂര്യയുടെ ചുമലിലേറിയാണ് അന്ന് ലങ്ക ലോകകിരീടത്തിൽ മുത്തമിട്ടത്. ടൂർണമെന്റിൽ 221 റൺസും 7 നിർണായക വിക്കറ്റുകളും നേടിയ ജയസൂര്യക്ക് മാൻ ഓഫ് ദ സീരീസിന് സമ്മാനമായി ലഭിച്ചത് ഒരു ഔഡി കാറായിരുന്നു. ചുവന്ന നിറത്തിലുള്ള തന്റെ ഔഡി കാർ 27 വർഷങ്ങൾക്ക് ശേഷവും സൂക്ഷിച്ചുവച്ചിട്ടുണ്ട്. കാറിന്റെ പഴതും പുതിയതുമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഈ ഔഡി കാർ തനിക്ക് ഇപ്പോഴും ഏറെ പ്രിയപ്പെട്ടതാണെന്ന് താരം പറയുന്നു. ഗോൾഡൻ മെമ്മറി എന്ന കാപ്ഷനോടെയാണ് താരം കാറിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. 1996 വേൾഡ് കപ്പ് ടൂർണമെന്റിലെ താരം ജയസൂര്യയാണെങ്കിലും ഫൈനലിലെ മാൻഓഫ് ദ മാച്ച് അരവിന്ദ ഡിസിൽവയായിരുന്നു. സെഞ്ചുറിയും 3 വിക്കറ്റും 2 ക്യാച്ചുകളും നേടിയ ഡിസിൽവയാണ് ലങ്കയെ വിജയതീരമാണിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.