കൊച്ചി: പ്രീമിയം ഉപഭോക്തൃ അനുഭവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹീറോ മോട്ടോകോര്‍പ്പ് അവരുടെ ആദ്യ പ്രീമിയം ഡീലര്‍ഷിപ്പായ 'ഹീറോ പ്രീമിയ' കേരളത്തിൽ ആരംഭിച്ചു. കോഴിക്കോടാണ് ഉപഭോക്താക്കള്‍ക്ക് പ്രീമിയം വില്‍പ്പന, സേവന അനുഭവം ലഭ്യമാക്കുന്നതിന് പുത്തൻ ഡീലർഷിപ്പ് പ്രവർത്തനം ആരംഭിച്ചത്. പ്രീമിയ ഡീലര്‍ഷിപ്പില്‍ ബ്രാന്‍ഡിന്റെ പ്രീമിയം മോഡലുകളും ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ വിദയുടെയും അമേരിക്കന്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണിന്‍റേയും മോഡലുകളുമായിരിക്കും വിൽക്കുക.
ആകര്‍ഷകമായ രൂപകല്‍പ്പന, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം ചേർത്ത് സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായിരിക്കും പ്രീമിയ നല്‍കുക. ബെസ്റ്റ്-ഇന്‍-ക്ലാസ് പ്രീമിയം ഉടമസ്ഥ അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി പ്രൊഫഷണലായി പരിശീലനം ലഭിച്ച സെയിൽസ് കണ്‍സള്‍ട്ടന്റുമാര്‍ ഇവിടെ ഉണ്ടായിരിക്കും. കോഴിക്കോട്ടെ ഹീറോ പ്രീമിയ ഔട്ട്ലെറ്റ് ഏകദേശം 3,000 ചതുരശ്ര അടിയിലായി വ്യാപിച്ചുകിടക്കുന്നു. ഉപഭോക്താക്കള്‍ക്കുള്ള സെയില്‍സ്, സര്‍വീസ്, സ്‌പെയര്‍ പാര്‍ട്‌സ് എന്നീ സേവനങ്ങള്‍ ഇവിടെ നിന്ന് പ്രയോജനപ്പെടുത്താം.
ഹീറോ പ്രീമിയ പ്രീമിയം ഡീലര്‍ഷിപ്പുകളിലുടനീളം ഇന്‍ഡിവിജ്വല്‍ പ്രൊഡക്ട് ഡിസ്‌പ്ലേ സോണുകളും ഉണ്ടാകും. അര്‍ബന്‍, സ്ട്രീറ്റ് മോട്ടോര്‍സൈക്ലിംഗ് സോണുകളില്‍ ഇലക്ട്രിക് മൊബിലിറ്റി, പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകളും, ലൈഫ്സ്റ്റൈല്‍, എക്സ്പ്ലോറേഷന്‍ സോണുകളില്‍ റോഡ്സ്റ്ററുകളും അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളും കാണാം. കൂടാതെ ഹീറോയുടെയും ഹാര്‍ലി-ഡേവിഡ്സണിന്റെയും മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള ധാരാളം ലൈഫ്സ്റ്റൈല്‍ ആക്സസറികള്‍ ഇവിടെ നിന്ന് വാങ്ങാന്‍ സാധിക്കും.
ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രീമിയം ഉല്‍പ്പന്നങ്ങളുടെ നിര മുഴുവന്‍ ഹീറോ പ്രീമിയയില്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ പുതുതായി പുറത്തിറക്കിയ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളായ കരിസ്മ എക്‌സ്എംആറും ഉണ്ടായിരിക്കും. നഗരത്തിലെ ഉപഭോക്താക്കള്‍ക്ക് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഫലപ്രദമായ ബദല്‍ എന്ന നിലയ്ക്ക് വാഗ്ദാനം ചെയ്യുന്ന വിദ വി1 സ്‌കൂട്ടറുകളും ഇവിടെ പ്രദര്‍ശിപ്പിക്കും. ഇതോടൊപ്പം ഹീറോ മോട്ടോകോര്‍പ്പ് ഹാർലിയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത മോട്ടോര്‍സൈക്കിളായ എക്‌സ് 440-ഉം ഇവിടെ വിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.