കൊച്ചി: ബി.എസ് നാല്, ആറ് വിഭാഗങ്ങളിലെ പുതിയ പെട്രോൾ വാഹനങ്ങളുടെ പുക പരിശോധനക്ക് ലാംഡ ടെസ്റ്റ് നടത്തണമെന്ന ഉത്തരവ് ഹൈകോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു. ലാംഡ പോയന്റ് ഒഴിവാക്കി പുക പരിശോധനവിവരം ചേർക്കാൻ കഴിയുന്നവിധം വാഹൻ-പരിവാഹൻ പോർട്ടൽ ഒരുമാസത്തേക്ക് റീസെറ്റ് ചെയ്യാനും ജസ്റ്റിസ് സതീഷ് നൈനാൻ കേന്ദ്ര ഗതാഗത മന്ത്രാലയത്തിനും നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററിനും നിർദേശം നൽകി.
ലാംഡ പരിശോധന നടത്താൻ നിലവിലെ യന്ത്രങ്ങൾക്ക് ഗുണനിലവാരമില്ലെന്നും തെറ്റായ ഫലമാണ് ലഭിക്കുന്നതെന്നും ചൂണ്ടിക്കാട്ടി പുകപരിശോധനകേന്ദ്രം ഉടമകളായ അബ്ദുൽ ജബ്ബാർ, ടി.കെ. സുകുമാർ തുടങ്ങിയവർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
കഴിഞ്ഞ ഡിസംബറിലാണ് ബി.എസ് ആറ് വാഹനങ്ങൾക്ക് ലാംഡ പരിശോധന കേന്ദ്രസർക്കാർ നിർബന്ധമാക്കിയത്. പിന്നീട് ഫെബ്രുവരിയിൽ ബി.എസ് നാല് വാഹനങ്ങൾക്കും ഇത് ബാധകമാക്കി. എന്നാൽ, ഇതിന് പര്യാപ്തമായ യന്ത്രങ്ങളില്ലാത്തതിനാൽ ഈ വാഹനങ്ങളുടെ പുക പരിശോധനകൾ മുടങ്ങിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.