ഡ്യുവൽ ക്ലച്ച്​ ട്രാൻസ്മിഷനുമായി 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ച്വര്‍ സ്​പോർട്​സ്​ ഇന്ത്യയില്‍

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ, 2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്​പോർട്​സ്​ ബൈക്കിന്‍റെ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു. ഹോണ്ടയുടെ ബിഗ് വിങ് ടോപ്​ലൈന്‍ ഷോറൂമുകളില്‍ ബുക്ക് ചെയ്യാം. കംപ്ലീറ്റ്ലി നോക്ക് ഡൗണ്‍ റൂട്ടിലൂടെയായിരിക്കും പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയിലെത്തുക.

2017ല്‍ അവതരിപ്പിച്ചത്​ മുതല്‍ ആഫ്രിക്ക ട്വിന്‍ ഇന്ത്യയിലെ സാഹസിക റൈഡര്‍മാരെ ഉയരങ്ങളിലെത്തിച്ചുവെന്നും 2022 ആഫ്രിക്ക ട്വിന്‍ ഒരു പടി കൂടി കടന്ന് റൈഡര്‍മാര്‍ക്ക് അവരവരുടെ ട്രയലുകള്‍ മിനിക്കിയെടുക്കാനും പുതിയത് പര്യവേഷണം ചെയ്യാനും പ്രചോദനമാകുന്നുവെന്നും എല്ലാവര്‍ക്കും ആവേശകരമായ അനുഭവം നേരുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സി.ഇ.ഒയുമായ അത്​സുഷി ഒഗാത പറഞ്ഞു.

ഇന്ത്യയില്‍ പര്യവേഷണത്തിന് വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി വാഗ്ദാനം ചെയ്യുകയും സാഹകസിക റൈഡിങ് വളര്‍ന്ന് വരികയാണെന്നും ഡക്കര്‍ റാലി ഡി.എന്‍.എയോടൊപ്പം ആഫ്രിക്ക ട്വിന്‍ സമൂഹവും ഇന്ത്യയില്‍ വളരുന്നുവെന്നും 2022 ആഫ്രിക്ക ട്വിന്‍ അവതരണത്തോടെ സാഹസികസത കൂടുതല്‍ വളരുമെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

1082.96 സിസി ലിക്വിഡ് കൂള്‍ഡ് 4-സ്ട്രോക്ക് 8-വാല്‍വ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ പുതിയ ബൈക്കിന്​ കരുത്ത് പകരുന്നു. ഓവര്‍ഹെഡ് കാംഷാഫ്റ്റ് ടൈപ്പ് വാല്‍വ് സിസ്റ്റം 7500 ആർ.പി.എമ്മില്‍ 73 കിലോവാട്ടും 6000 ആർ.പി.എമ്മില്‍ 103 എൻ.എം ടോർക്കും നല്‍കുന്നു. ആറ് ആക്സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്‍റ് യൂനിറ്റ്, 2ചാനല്‍ എ.ബി.എസ്, എച്ച്.എസ്​.ടി.സി (ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍), ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സാങ്കേതികവിദ്യയും പുതുമയുള്ള ഫീച്ചറുമായാണ് 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് എത്തുന്നത്.

സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഡേടൈം റണ്ണിങ്​ ലൈറ്റുകളും കോര്‍ണറിങ്​ ലൈറ്റുകളുമുള്ള ബൈക്കിൽ ഡ്യുവല്‍ എൽ.ഇ.ഡി ഹെഡ്​ലൈറ്റുകള്‍ മികച്ച കാഴ്ച ഉറപ്പാക്കുന്നു. 24.5 ലിറ്ററിന്‍റെ ഇന്ധന ടാങ്ക് ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമാണ്.

ഗുരുഗ്രാം, മുംബൈ, ബംഗളൂരു, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ബിഗ്​വിങ്​ ടോപ്​ലൈൻ ഡീലര്‍ഷിപ്പുകളില്‍ ബൈക്കിന്‍റെ ബുക്കിങ്​ ഹോണ്ട ആരംഭിച്ചിട്ടുണ്ട്​.

2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ച്വര്‍ സ്​പോർട്​സ്​ മോഡല്‍ രണ്ടു വേരിയന്‍റുകളായ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡി.സി.ടി) മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്ക് കളറിലും മാനുവല്‍ ട്രാന്‍സ്മിഷന്‍ പുതിയ ആവേശകരമായ സ്ട്രൈപ്പുകളോടു കൂടിയ പേള്‍ ഗ്ലെയര്‍ വൈറ്റ് ട്രൈകളര്‍ സ്കീമിലും ലഭ്യമാണ്. മാനുവല്‍ ട്രാന്‍സ്മിഷന് 16,01,500 രൂപയും ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന് (ഡി.സി.ടി) 17,55,500 രൂപയുമാണ് വില.

ഉപഭോക്താക്കള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചോ 9958223388 നമ്പറില്‍ 'മിസ്ഡ് കോള്‍' നല്‍കിയോ ഓണ്‍ലൈനായി ബുക്കിങ് നടത്താവുന്നതാണ്. 

Tags:    
News Summary - Honda launches new Africa Twin Adventure Sports in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.