ഹോട്ട് വീൽസ് എന്നത് പ്രശസ്തമായ കളിപ്പാട്ട നിർമാതാവാണ്. പ്രമുഖ വാഹനങ്ങളുടെ സ്കെയിൽഡ് സൈസ് ടോയ് മോഡലുകൾ ഉണ്ടാക്കുന്നതിൽ പ്രശസ്തരാണിവർ. അമേരിക്കൻ ഇലക്ട്രിക് സൈക്കിൾ നിർമാതാക്കളായ സൂപ്പർ 73-മായി സഹകരിച്ച് പുതിയ ഇ.വി നിർമിച്ചിരിക്കുകയാണ് ഹോട്ട്വീൽസ് ഇപ്പോൾ. സൂപ്പർ 73-ആർഎക്‌സ് എന്ന മോഡലാണ് പുനർനിർമിച്ചത്.
ആകെ 24 യൂനിറ്റ് ഹോട്ട് വീൽസ് എക്സ് സൂപ്പർ 73-ആർഎക്‌സ് ആണ് ഹോട്ട്വീൽസ് പുറത്തിറക്കിയത്. 24 യൂനിറ്റുകളും ഇതിനകം വിറ്റുപോയിട്ടുണ്ട്. ഓരോ യൂനിറ്റിനും 5,000 ഡോളർ 3.71 ലക്ഷം രൂപ) ആണ് വില. സ്റ്റാൻഡേർഡ് മോഡലിനെക്കാൾ മനോഹരമായാണ് വാഹനം നിർമിച്ചിരിക്കുന്നത്. നീലയും ഓറഞ്ച് നിറത്തിലുള്ള ബ്രാൻഡിങും ഫ്രെയിമിൽ സമാനമായ നിറങ്ങളും വരകളും ഉള്ള വാഹനമാണ് സൂപ്പർ 73 ആർഎക്‌സ്. തനതായ പെയിൻറ് സ്കീമും, കസ്റ്റം എംബ്രോയിഡറി സീറ്റും ഹോട്ട് വീൽസ് ബ്രാൻഡിെൻറ പ്രത്യേകതയാണ്.
പവർട്രെയിൻ
ഇ-ബൈകിന് കരുത്ത് നൽകുന്നത് 960 വാട്ട് ബാറ്ററിയാണ്. ഇത് പിൻ ചക്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോറിന് ഉൗർജ്ജം നൽകുന്നു. 2 kW മോട്ടോർ ഇലക്ട്രിക് പവറിൽ 2.7 bhp ഒൗട്ട്പുട്ട് ലഭിക്കും. ബൈക്കിന് 32 കിലോമീറ്റർ വേഗതയിൽ 65 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ഇക്കോ പെഡൽ അസിസ്റ്റ് മോഡിൽ പെഡൽ ഉപയോഗിച്ചുകൊണ്ട്120 കിലോമീറ്റർ വരെ പോകാം. ഉയർന്ന വേഗത 45 കി.മീ ആണ്. അഞ്ച് ആംമ്പിയർ ചാർജർ ഉപയോഗിച്ച് 3-4 മണിക്കൂർ കൊണ്ട് വാഹനം പൂർണമായി ചാർജ് ചെയ്യാം. 3 ആമ്പിയർ ആണെങ്കിൽ 6-7 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനാകും.
36 കിലോഗ്രാം ആണ് ആകെ ഭാരം. സൈക്കിളിെൻറ ഓരോ യൂനിറ്റും മുൻകൂർ ഓർഡറിൽ നിർമിച്ചതാണെന്ന് ഹോട്ട് വീൽസ് അധികൃതർ പറയുന്നു. ഒാർഡർ ചെയ്തുകഴിഞ്ഞാൽ ഒരു യൂനിറ്റ് നിർമിക്കാൻ 12-16 ആഴ്ച എടുക്കും. ഇ-ബൈക്കിന് 5,000 ഡോളർ വളരെ ചെലവേറിയതായി തോന്നുമെങ്കിലും, ഹോട്ട് വീൽസ് പ്രേമികൾ ഇത്രയും പണം മുടക്കാൻ തയ്യാറാണ്. സൈക്കിൾ വാങ്ങുന്നവർക്ക് ഫോർഡ് ബ്രോങ്കോയുടെ ഒരു സ്കെയിൽഡ് സൈസ് ഹോട്ട് വീൽസ് മോഡലും സൗജന്യമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.