വൈദ്യുത വാഹന കമ്പനിയായ ടെസ്ലക്കെതിരേ അന്വേഷണം നടത്തുന്ന അമേരിക്കൻ ഏജൻസിയായ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻ.എച്ച്.ടി.എസ്.എ), പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. ടെസ്ലയുടെ ഒാേട്ടാ പൈലറ്റ് േമാഡിൽ തുടർച്ചയായി അപകടങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ഒാേട്ടാപൈലറ്റ് സംവിധാനം എങ്ങിനെയാണ് പ്രവർത്തിക്കുന്നതെന്നും അതേപറ്റിയുള്ള സാേങ്കതിക വിവരങ്ങൾ കൈമാറാനും ടെസ്ലയോട് എൻ.എച്ച്.ടി.എസ്.എ ആവശ്യപ്പെട്ടു. യഥാർഥ സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് എൻഎച്ച്‌ടിഎസ്‌എ ടെസ്‌ലയ്ക്ക് 11 പേജുള്ള കത്ത് എഴുതിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ സംസ്ഥാനങ്ങളായ കാലിഫോർണിയ, ഫ്ലോറിഡ, ടെക്സസ് തുടങ്ങിയ ഇടങ്ങളിൽ ടെസ്‌ല വാഹനങ്ങളിൽ നടന്ന 11 അപകടങ്ങളിൽ 17 പേർക്ക് പരിക്കേൽക്കുകയും ഒരു മരണം സംഭവിക്കുകയും ചെയ്തിരുന്നു. ആദ്യ സംഭവം 2018 ജനുവരിയിലാണ് നടന്നത്. ഏറ്റവും പുതിയത് ജൂലൈയിൽ സാൻഡിയാഗോയിലായിരുന്നു. കാലിഫോർണിയയിലെ ലഗുണ ബീച്ചിൽ 2018 മേയിൽ നടന്ന അപകടത്തിൽ നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിൽ ടെസ്‌ല ഇടിച്ചുകയറി. 2019 ഡിസംബറിൽ, കണക്റ്റിക്കട്ടിൽ, മറ്റൊരു ടെസ്‌ല പോലീസ് ക്രൂസറിലേക്ക് ഇടിച്ചുകയറി. ആ വർഷം ഡിസംബറിൽ ഇന്ത്യാന ഹൈവേയിൽ , ടെസ്‌ല മോഡൽ 3 മരത്തിലേക്ക് ഇടിച്ചുകയറി തീപിടിച്ച് 23 കാരനായ യാത്രക്കാരൻ മരിച്ചു. നിലവിൽ ലോകത്ത് വിൽക്കപ്പെടുന്ന ഒരു വാഹനവും പൂർണമായും സ്വയം ഒാടിക്കാൻ പ്രാപ്തമല്ലെന്ന് എൻ.എച്ച്.ടി.എസ്.എ പറയുന്നു.
അന്വേഷണത്തിെൻറ ആദ്യഘട്ടത്തിൽ പ്രാഥമിക വിലയിരുത്തലാകും എൻ.എച്ച്.ടി.എസ്.എ നടത്തുക. ടെസ്‌ല ഉൾപ്പെട്ട അപകടങ്ങളിൽ എല്ലാം വാഹനം ഓട്ടോപൈലറ്റ് മോഡിലായിരുന്നുവെന്ന് എൻ.എച്ച്.ടി.എസ്.എ സ്ഥിരീകരിച്ചിരുന്നു. വാഹനത്തിന് ചുറ്റുമുള്ള ഒരുകൂട്ടം കാമറകളും ലേസർ ബീമുകളും ഉപയോഗിച്ചാണ് ടെസ്‌ല ഒാേട്ടാപൈലറ്റ് പ്രവർത്തിക്കുന്നത്. 'എല്ലാ വാഹനങ്ങളും എല്ലായ്പ്പോഴും ഒരു മനുഷ്യ ഡ്രൈവർ നിയന്ത്രിക്കേണ്ടതുണ്ട്. കൂടാതെ എല്ലാ സംസ്ഥാനങ്ങളും നിയമംമൂലം വാഹനങ്ങളുടെ പ്രവർത്തനത്തിന് മനുഷ്യ ഡ്രൈവർമാർ നിർബന്ധമാണെന്ന് കൃത്യമായി പറയേണ്ടതുണ്ട്'-എൻ.എച്ച്.ടി.എസ്.എ അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.