കുട്ടികൾക്കുള്ള ഇ.വിയുമായി ഹ്യുണ്ടായ്. കമ്പനി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനമാണിത്. 'ഇവി കൺസെപ്റ്റ് 45' എന്നാണ് പേരിട്ടിരിക്കുന്നത്. 2019 ൽ അവതരിപ്പിച്ച വൈദ്യുത കാറിെൻറ കൺസപ്റ്റ് രൂപകൽപ്പനയെ അടിസ്ഥാനമാക്കിയാണ് ഹ്യുണ്ടായ് ചെറു ഇ.വി നിർമിച്ചിരിക്കുന്നത്. കളിപ്പാട്ട കാറിെൻറ നിർമാണഘട്ടങ്ങൾ വിവരിക്കുന്ന വീഡിയോയും ഹ്യൂണ്ടായ് പങ്കുവച്ചിട്ടുണ്ട്.
വീഡിയോയിൽ കാണുന്നപോലെ ആകർഷണീയ രൂപമുള്ള വാഹനമാണിത്. രണ്ട് ഡിസി മോട്ടോറുകളാണ് ഇ.വിയിലുള്ളത്. 7 കിലോമീറ്റർ മാത്രമാണ് വേഗം. ഒരു സീറ്റ് മാത്രമേയുള്ളൂ. അത് മധ്യത്തിലായാണ് പിടിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്ക് യഥാർഥ ഇ.വിയുടെ അനുഭവം നൽകുന്നതിന് ഹ്യൂണ്ടായ് ക്യാമറകളും സെൻസറുകളും വാഹനത്തിെൻറ ഡാഷ്‌ബോർഡിൽ പിടിപ്പിച്ചിട്ടുണ്ട്. ഇമോഷൻ അഡാപ്റ്റീവ് വെഹിക്കിൾ കൺട്രോൾ (ഇഎവിസി) എന്നറിയപ്പെടുന്ന ഈ സിസ്റ്റം ഡ്രൈവറുടെ മുഖഭാവം പകർത്താനും സംഗീതവും ലൈറ്റിങും ക്രമീകരിക്കാനും സഹായിക്കും.
കൂടാതെ ഡ്രൈവറുടെ ഹൃദയമിടിപ്പും ശ്വസനനിരക്കും അളക്കാൻ ആവശ്യമായ സെൻസറുകളും വാഹനത്തിലുണ്ട്. ഇപ്പോൾ ഇത്തരം കളിപ്പാട്ട ഇവികൾ വിപണിയിൽ ധാരാളമായി ഇറങ്ങുന്നുണ്ട്. ജനപ്രിയ ഹൈപ്പർ കാർ നിർമാതാക്കളായ ബുഗാട്ടി ഈ വർഷം ആദ്യം മിനി ഇ.വി പുറത്തിറക്കിയിരുന്നു. കുട്ടികൾക്കായി ടെസ്‌ല ഇതിനകം തന്നെ മോഡൽ എസിെൻറ ചെറിയ പതിപ്പ് വിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.