പറക്കും കാറുകൾക്കായി ആദ്യ എയർപോർട്ട്​ ബ്രിട്ടനിൽ; ഹ്യുണ്ടായ്​ക്ക്​ പങ്കാളിത്തം

പറക്കും കാറുകൾക്കായി ലോകത്തെ ആദ്യ എയർപോർട്ട്​ ബ്രിട്ടനിൽ നിർമിക്കും. ഹ്യുണ്ടായ് പങ്കാളിത്തത്തോടെ ബ്രിട്ടീഷ് സ്റ്റാർട്ട്-അപ്പ് കമ്പനിയാണ്​ എയർപോർട്ട്​ നിർമിക്കുക. സീറോ-എമിഷൻ പറക്കലും പുതിയ പറക്കും കാറുകളും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സർക്കാർ പദ്ധതി പ്രകാരമാണ്​ എയർപോർട്ട് സ്​ഥാപിക്കുന്നത്​.


കോവെൻട്രി സിറ്റി സെന്‍ററിൽ വിമാനത്താവളം സ്ഥാപിക്കുന്നതിന് ധനസഹായമായി 1.2 ദശലക്ഷം പൗണ്ട്​ ഗ്രാന്‍റ്​ അനുവദിച്ചിട്ടുണ്ട്​. 'യുകെ സർക്കാറിന്‍റെ പിന്തുണയും ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിന്‍റെ സഹായവുംകൊണ്ട്​ ലോകത്തെ ആദ്യത്തെ പറക്കും കാറുകൾക്കുള്ള വിമാനത്താവളം ഞങ്ങൾ സാക്ഷാത്കരിക്കും' -അർബൻ എയർ-പോർട്ട് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ റിക്കി സന്ധു വെള്ളിയാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു.


ലോകത്താകമാനം ഫ്ലൈയിംഗ് കാറുകൾ വികസിപ്പിക്കുന്നതിൽ പുരോഗതി ഉണ്ടായിരിക്കെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ കാത്തിരിക്കാനാവില്ലെന്നും സന്ധു പറഞ്ഞു. 'നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തിയില്ലെങ്കിൽ നിങ്ങൾക്ക് ട്രെയിനിൽ നിന്ന് ഇറങ്ങാനോ ട്രെയിനിൽ കയറാനോ കഴിയില്ല. അതിനാൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് പ്രധാനമാണ്'- അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.