കാര്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ പരിഗണിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇന്ധനക്ഷമത. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്നത്തെ കാറുകള്‍ക്ക് തരക്കേടില്ലാത്ത മൈലേജ് കിട്ടുന്നുമുണ്ട്. മിക്ക ചെറു പെട്രോൾ കാറുകൾക്കും 18 മുതൽ 20 വരെ മൈലേജ് ലഭിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് തനിക്ക് ഒരു യാത്രയിൽ ലഭിച്ച മൈലേജ് വെറും 2.8 കിലോമീറ്റര്‍ ആണെന്ന് പറഞ്ഞുള്ള യുവാവിന്‍റെ പോസ്റ്റ് വൈറലാകുന്നത്. മൈലേജ് കുറഞ്ഞതിന്‍റെ കാരണവും യുവാവ് തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ഐ.ടി ഹബായ ബെംഗളൂരുവില്‍ നിന്ന് ഹ്യുണ്ടായ് വെന്യു ഉടമയാണ് തന്റെ അനുഭവം പങ്കുവെച്ചത്. ട്രാഫിക്കിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച മെട്രോ നഗമാണ് ബെംഗളൂരു. ഇവിടത്തെ ഗതാഗതക്കുരുക്കിന്റെ രൂക്ഷത തെളിയിക്കുന്ന വിഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ വൈറലാകാറുണ്ട്. 2022-ല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായി ബെംഗളൂരു മാറിയിരുന്നു.
തിരക്കുള്ള സമയത്ത് ഇവിടത്തെ വാഹന വേഗത മണിക്കൂറില്‍ വെറും 18 കി.മീ ആണെന്നാണ് കണക്ക്. ഹ്യുണ്ടായി വെന്യു ഓള്‍ ഇന്ത്യ ഓണേഴ്‌സ് ക്ലബിലാണ് പുതിയ പോസ്റ്റ് പങ്കുവെക്കപ്പെട്ടത്. വാഹനത്തിന്‍റെ ഇന്‍സ്ട്രുമെന്റ് കണ്‍സോളിന്റെ ചിത്രം വഴിയാണ് വെന്യു ഉടമ ബെംഗളൂരു ട്രാഫിക്കിന്റെ അവസ്ഥ കാണിച്ചത്. 2.9 കിലോമീറ്റര്‍ യാത്ര ചെയ്യാനായി 52 മിനിറ്റ് എടുത്തതായാണ് ചിത്രത്തില്‍ കാണുന്നത്. ട്രിപ്പ് ഇന്ധനക്ഷമത ലിറ്ററിന് 2.8 കിലോമീറ്റര്‍ ആണ്. മുഴുവന്‍ സമയവും താന്‍ ഇക്കോ മോഡിലിട്ടാണ് കാര്‍ ഓടിച്ചതെന്നും ഉടമ പറയുന്നു.
ഇക്കോ കൂടാതെ നോര്‍മല്‍, സ്പോര്‍ട് എന്നിങ്ങനെ രണ്ട് റൈഡ് മോഡുകളും വെന്യുവിലുണ്ട്. ഇവയില്‍ ഏതെങ്കിലുമൊന്നിലായിരുന്നു ഓടുന്നതെങ്കില്‍ മൈലേജ് വീണ്ടും കുറയുമായിരുന്നു. ഇക്കോ മോഡ് കൂടാതെ ഇന്ധനം ലാഭിക്കാന്‍ മറ്റ് ചില സംവിധാനങ്ങളും ഈ സബ് 4 മീറ്റര്‍ എസ്‌യുവിയില്‍ ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്. കോംപാക്ട് എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് SX, SX(O) വേരിയന്റുകളില്‍ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു.
മൈലേജിന്റെ കാര്യത്തിലും മുന്നിലാണ് വെന്യു. വെന്യുവിന്റെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 18 കിലോമീറ്ററാണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. ഡീസല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 23 കി.മീ മൈലേജ് ലഭിക്കും. എന്നാല്‍ ട്രാഫിക് കുരുക്കിൽെപ്പട്ടാല് ഈ കണക്കുകള്‍ എല്ലാം പിഴക്കുമെന്നാണ് പുതിയ അനുഭവം വെളിപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.