ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയത്തിനും വൻതുക പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ്​; കാരണം ഇതാണ്​

ന്യൂഡൽഹി: രാജ്യത്തെ പ്രധാന പെട്രോളിയം കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയത്തിനും വൻതുക പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ്. പെട്രോൾ പമ്പുകളിൽ മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിക്കാത്തതിനെ തുടർന്നാണ്​ നടപടി. ഐ.ഒ.സിക്ക് ഒരു കോടി രൂപയും ബിപിസിഎല്ലിന് 2 കോടി രൂപയുമാണ്​ പിഴയിട്ടത്​.

രാജ്യ തലസ്ഥാന മേഖലയിലെ (എൻ.സി.ആർ) റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വേപ്പർ റിക്കവറി സിസ്റ്റം (വി.ആർ.എസ്) സ്ഥാപിക്കാത്തതിനാണ് പെട്രോളിയം കമ്പനികളോട്​ പിഴ നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡ്​ നിർദ്ദേശിച്ചത്​. സുപ്രീം കോടതി നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ പെട്രോൾ നിറയ്ക്കുന്ന സ്റ്റേഷനുകളിൽ വി.ആർ.എസ് ഇൻസ്റ്റാൾ ചെയ്യാത്തതിനാണ് പിഴ ചുമത്തിയതെന്ന് ഐ.ഒ.സി പറഞ്ഞു.

സുപ്രീം കോടതിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ സംവിധാനങ്ങൾ സ്ഥാപിക്കാത്തതിന് ഭാരത് പെട്രോളിയത്തിന് രണ്ട് കോടി രൂപ പാരിസ്ഥിതിക നഷ്ടപരിഹാരം നൽകാൻ 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 5 പ്രകാരം നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ബിപിസിഎല്ലും സ്ഥിരീകരിച്ചു.

വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ ഇന്ധനം ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേക്ക് പടരുമ്പോള്‍ ബെൻസീൻ, ടോലുയിൻ, സൈലീൻ തുടങ്ങിയ രാസ പദാർഥങ്ങൾ വായുവില്‍ കലരുമെന്ന് ഇത്തരം പദാര്‍ഥങ്ങള്‍ കാന്‍സറിന് വരെ കാരണമാകുമെന്നാണ് കണ്ടെത്തല്‍. ഇന്ധനം ബാഷ്പീകരിച്ച് പുറത്തേക്ക് പോകുന്നത് തടയാനാണ് പമ്പുകളിൽ വി.ആർ.എസ് സ്ഥാപിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.

കമ്പനിയുടെ പ്രവർത്തനത്തെ യാതൊരു വിധേനയും ബാധിക്കില്ലെന്നും അതേസമയം, പണം അടയ്ക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ഐ.ഒ.സിയും ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളിലും സ്റ്റോറേജ് ടെർമിനലുകളിലും പരിശോധിച്ച് വരികയാണെന്നും കമ്പനിയെ നോട്ടീസിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന്​ ഭാരത്​ പെട്രോളിയം അധികൃതരും പറഞ്ഞു. 

Tags:    
News Summary - Indian Oil, Bharat Petroleum fined Rs 1 crore, 2 crore: Here's why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.