സി.എൻ.ജി ട്രാക്​ടർ വരും, എല്ലാം ശരിയാകും; ഇന്ധന വിലവർധനക്കും പരിഹാരമാകുമെന്ന്​ മന്ത്രിമാർ

ന്യൂഡൽഹി: രാജ്യത്തെ ആദ്യ സി.എൻ.ജി(കംപ്രസ്ഡ് നാചുറൽ ഗ്യാസ്) ട്രാക്ടർ ഗതാഗത മന്ത്രി നിധിൻ ഗഡ്കരി പുറത്തിറക്കി. ഡീസൽ മോഡൽ ട്രാക്ടറുകൾ സി.എൻ.ജിയിലേക്ക് മാറ്റി പരിഷ്കരിച്ചവയാണ് ഇത്. റോമാറ്റ് ടെക്നോ സൊല്യൂഷൻ, ടോമാസെറ്റോ അച്ചില്ലെ ഇന്ത്യ എന്നിവയുടെ സംയുക്ത പദ്ധതിയാണ്​ സി.എൻ.ജി ട്രാക്​ടർ. ചെലവ് കുറച്ചും ഗ്രാമങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും കർഷകർക്ക് വരുമാനം വർധിപ്പിക്കുന്നതിനാണ്​ സർക്കാർ പ്രവർത്തിക്കുന്നതെന്ന്​ ട്രാക്​ടർ പുറത്തിറക്കിക്കൊണ്ട്​ കേന്ദ്ര മന്ത്രി നിതിൻ ഗഡ്​കരി പറഞ്ഞു.


ട്രാക്ടർ കാരണം കർഷകർക്ക് പ്രതിവർഷം ഒരു ലക്ഷത്തിലധികം രൂപ ഇന്ധനച്ചെലവിൽ ലാഭിക്കാമെന്നും ഇത് അവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 'സി‌എൻ‌ജി ശുദ്ധമായ ഇന്ധനമാണ്. കാർബണും മറ്റ് മലിനീകരണ ഘടകങ്ങളും കുറവായതിനാൽ ഇത്​ സുരക്ഷിതവുമാണ്​. എഞ്ചിന്‍റെ തേയ്​മാനം അറ്റകുറ്റപ്പണി എന്നിവ ഇത്തരം വാഹനങ്ങളിൽ കുറയും'-മന്ത്രി പറഞ്ഞു. ലോകത്തെ മൂന്നാമത്തെ വലിയ ഊർജ്ജ ഉപഭോക്താവാണ് ഇന്ത്യയെന്ന്​ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.


രാജ്യത്ത് ഊർജ്ജ ഉപഭോഗം വർധിക്കാൻ പോകുകയാണെന്നും പുനരുപയോഗം ചെയ്യാവുന്ന ഊ ർജ്ജ സ്രോതസ്സുകൾ ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ ജനസംഖ്യയുടെ 85-90 ശതമാനവും അത്തരം ഇന്ധനങ്ങളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഇന്ധവിലവർധനയെന്ന പ്രശ്​നം പരിഹരിക്കാമെന്നും അദ്ദേഹം കൂട്ടിചേചർത്തു. സി.എൻ.ജി ട്രാക്ടർ പുറത്തിറക്കുന്നതിലൂടെ കാർഷിക വിരുദ്ധ ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി സമരമുഖത്തുള്ള കർഷകരെ സ്വാധീനിക്കുക എന്ന ലക്ഷ്യവും കേന്ദ്രത്തിനുണ്ട്.

ഡീസൽ വിലയും സി.എൻ.ജി വിലയും തമ്മിൽ ഏറെ അന്തരമുള്ളതിനാൽ കർഷകർക്ക് ഇത് ലാഭകരമാണെന്നും അവർ കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പുരുഷോത്തം രൂപാല, ജനറൽ വി.കെ സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.