പ്രശസ്ത ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ട്രയംഫിന്‍റെ അഡ്വഞ്ചർ ബൈക്കായ ടൈഗർ 900 ജി.ടി ഗ്യാരേജിലെത്തിച്ച് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. കൊച്ചി ട്രയംഫ് ഷോറൂമിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്. നടൻ തന്‍റെ സമൂഹമാധ്യമ അകൗണ്ടുകളിൽ വാഹനത്തിന്‍റെ ചിത്രങ്ങളും ഓടിച്ചുപോകുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. 13.7 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില. അറിയപ്പെടുന്ന ഓഫ്റോഡ് ബൈക്കുകിൽ ഒന്നാണ് ട്രയംഫ് ടൈഗർ 900 ജി.ടി. 888 സിസി എഞ്ചിൻ 95 എച്ച്പി കരുത്തും 87എൻ.എം ടോർക്കും ഉത്പാദിപ്പിക്കും.
ട്രാക്ഷൻ കൺട്രോൾ, എബിഎസ് എന്നിവയുൾപ്പെടെ യാത്ര സുരക്ഷിതമാക്കും. 7.0 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയിൽ ബൈക്കിനെകുറിച്ചുള്ള വിവരങ്ങളെല്ലാം അറിയാനാകും. ബ്ലൂടൂത്ത് ഉപയോഗിച്ച് നിങ്ങളുടെ സംഗീതം, നാവിഗേഷൻ എന്നിവ ആസ്വദിക്കാനും ഡിസ്പ്ലേയിലൂടെ ഗോ പ്രൊ നിയന്ത്രിക്കാനും കഴിയും. ഏറ്റവും മോശമായ വഴിയിലൂടെയും ട്രയംഫിനെ ഓടിക്കാൻ കഴിയുമെന്നതാണ് ഏറ്റവുംവലിയ പ്രത്യേകത. 19 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്. 180 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ലഭ്യമാണ്.
മലയാള സിനിമയിലെ വാഹന കമ്പക്കാരിൽ ഒരാളാണ് ഇന്ദ്രജിത്ത്. നേരത്തേ തന്നെ ഹാർലി ഡേവിഡ്സൺ ഫാറ്റ്ബോബ് പോലുള്ള ആഢംബര ബൈക്കുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. വോൾവോ എക്സ്.സി 90, ബിഎംഡബ്ള്യു ഫൈവ് സീരീസ് തുടങ്ങിയ വാഹനങ്ങളും ഇന്ദ്രജിത്ത് ഉപയോഗിക്കുന്നുണ്ട്. നോയിഡയിലെ ബുദ്ധ് സർക്യൂട്ടിൽ ബിഎംഡബ്ള്യു എം ഡ്രൈവിലും പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.