പൊലീസ്​ വാഹനത്തിൽ കയറി യുവതിയുടെ റീൽസ്​ ഷൂട്ട്​; ഇൻസ്​പെക്ടർക്ക്​ സസ്​പെൻഷൻ

പൊലീസ്​ വാഹനത്തിൽ കയറി യുവതി വിഡിയോ​ ഷൂട്ട് നടത്തിയതിനെത്തുടർന്ന്​ ഉദ്യോഗസ്ഥന്​ സസ്​പെൻഷൻ. പഞ്ചാബില്‍ നിന്നാണ്​ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബ് പൊലീസിന്റെ മഹീന്ദ്ര സ്‌കോര്‍പ്പിയോ കാറിന്റെ ബോണറ്റിലിരുന്ന് യുവതി ചിത്രീകരിച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന്​ പിന്നാലെയാണ്​ നടപടി എടുത്തിരിക്കുന്നത്.


ജലന്ധര്‍ പൊലീസ് ഇന്‍സ്‌പെക്ടറായ അശോക് ശര്‍മയെ ആണ്​ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സോഷ്യൽമീഡിയ ഇൻഫ്ലുവന്‍സര്‍ക്ക് ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിക്കുന്നതിനായി ഔദ്യോഗിക വാഹനം വിട്ടുനല്‍കിയതിനാണ് ഉദ്യോഗസ്ഥനെതിരെ ജലന്ധര്‍ പൊലീസ് കമീഷണര്‍ കുല്‍ദീപ് ചഹല്‍ നടപടിക്ക് ഉത്തരവിട്ടത്. യുവതി പകര്‍ത്തിയ വിഡിയോ വൈറലായതോടെയാണ്​ നടപടി. അശോക് ശര്‍മ്മയുടെ അനുവാദം വാങ്ങിയ ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ യുവതി പൊലീസ്​ വാഹനത്തിന് മുകളില്‍ കയറിയിരുന്ന് ഇന്‍സ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്തത്.

പഞ്ചാബി ഗാനത്തിന് ചുവടുവെക്കുന്ന യുവതി തന്റെ വിരലുകള്‍ ഉപയോഗിച്ച് അധിക്ഷേപകരമായ ആംഗ്യങ്ങളും ക്യാമറയെ നോക്കി കാണിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കേ ആയിരുന്നു ഇതെല്ലാം. യുവതിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പൊതുസ്ഥലത്ത് വെച്ച് അധിക്ഷേപകരമായ ആംഗ്യങ്ങള്‍ കാണിക്കുന്നതും പൊലീസ് കാറുകള്‍ പോലുള്ള പൊതുസ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുന്നതും നിയമപ്രകാരം കുറ്റകരമാണ്.


Tags:    
News Summary - Instagram Influencer Makes Reel Sitting on Punjab Police Vehicle, Cop Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.