ആപ്പിൾ കാറിന്‍റെ ഡിസൈനും പേരും തയ്യാർ; പക്ഷെ സാക്ഷാൽ ആപ്പിളിനെ ആരെങ്കിലും അറിയിക്കണമെന്നുമാത്രം

അമേരിക്കൻ ടെക്​നോളജി ഭീമനായ ആപ്പിൾ അറിയ​െപ്പടുന്നത്​ തങ്ങളുടെ ലൈഫ്​സ്​ൈ​െറ്റൽ ഉത്​പന്നങ്ങളുടെ പേരിലാണ്​. ഐ ഫോൺ, ഐ പാഡ്​, ഐ മാക്​, പെ പോഡ്​, എയർ ബഡ്​, ആപ്പിൾ വാച്ച്​ തുടങ്ങി ആപ്പിളിന്‍റെ കരവിരുത്​ പതിഞ്ഞ നിരവധി ഉത്​പന്നങ്ങൾ ലഭ്യമാണ്​. അടുത്ത കാലത്താണ്​ ആരാധകർ ഒരു ആപ്പിൾ കാറിന്‍റെ സാധ്യതയെപറ്റി ഗൗരവമായി അന്വേഷിക്കുന്നത്​. സിലിക്കൺവാലി ഭീമന്മാരായ ഗൂഗിളും മൈക്രോസോഫ്​റ്റുമൊക്കെ ഓ​ട്ടോണമസ്​ കാറുകളിൽ വൻ തുകകൾ നിക്ഷേപിക്കുന്ന കാലത്ത്​ ആപ്പിൾ മാത്രം മാറിനിൽക്കുന്നത്​ നാണക്കേടാണെന്നാണ്​ ആരാധകപക്ഷം.


പീസെർട്ട്​ ഡിസൈൻ എന്ന രൂപകൽപ്പനാ സ്​ഥാപനം സ്വന്തമായി ഒരു ആപ്പിൾ എസ്​.യു.വി തന്നെ ഡിസൈൻ ചെയ്​തിരിക്കുകയാണ്​. പേരും അവർതന്നെയിട്ടു, ആപ്പിൾ വൺ. മാക് പ്രോ പ്രചോദിത ഫ്രണ്ട് ഗ്രിൽ, തിളങ്ങ​ുന്ന ആപ്പിൾ ലോഗോ, വൈപ്പർലെസ്സ് വിൻഡ്ഷീൽഡ്, സോളാർ പനോരമിക് സൺറൂഫ് എന്നിവയെല്ലാം പുതിയ ഡിസൈനിലുണ്ട്​. വാഹനത്തിന്‍റെ പൂർണ ഡിസൻ അടങ്ങിയ വീഡിയോയും പീസെർട്ട് ഡിസൈനിലെ ജാൻ പീസെർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട്​. തിളങ്ങുന്ന ഡിആർഎൽ, പ്രൊജക്ടർ ലേസർ ഹെഡ്‌ലൈറ്റ്, ക്രോം ട്രിമിൽ സംയോജിപ്പിച്ച സൈഡ് ടേൺ സിഗ്​നൽ, ഓട്ടോമാറ്റിക് ജെസ്റ്റർ കൺട്രോൾ ബട്ടർഫ്ലൈ വാതിലുകൾ എന്നിവ വീഡിയോയിൽ കാണാം. 22 ഇഞ്ച് മഗ്​നീഷ്യം ക്രോം വീലുകളുമുണ്ട്​. ക്യാബിൻ ദൃശ്യങ്ങൾ ലഭ്യമല്ലെങ്കിലും അഞ്ചുപേർക്ക്​ സഞ്ചരിക്കാവുന്ന വാഹനമാണിതെന്നാണ്​ സൂചന.


സോളാർ പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ജെസ്റ്റർ നിയന്ത്രിത ബൂട്ട്​ പോലുള്ള അത്യാധുനിക സവിശേഷതകളും വാഹന ഡിസൈനിലുണ്ട്​. നിലവിൽ ആപ്പിൾ ലോകത്തെ ചില പ്രമുഖ നിർമാതാക്കളുമായി സഹകരിച്ച്​ സ്വന്തമായി വാഹനമുണ്ടാക്കാനുള്ള ഗവേഷണത്തിലാണ്​. കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായുമായി ആപ്പിൾ ഇതിനായി കൈകോർക്കുന്നുണ്ട്​. 2021മാർച്ചോടെ ഡ്രൈവറില്ലാത്ത വൈദ്യുത കാറുകൾ നിർമിക്കുന്നതിന്​ ആപ്പിളും ഹ്യൂണ്ടായും പങ്കാളിത്ത കരാർ ഒപ്പിടാനും 2024ൽ അമേരിക്കയിൽ ഉത്പാദനം ആരംഭിക്കാനും പദ്ധതിയിടുന്നതായി കൊറിയൻ പ്രാദേശിക പത്രമായ ഐടി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.


2027ൽ കാർ നിരത്തിൽ ഇറക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്​. ജോർജിയയിലെ കിയ മോട്ടോഴ്‌സ് ഫാക്ടറിയിൽ കാറുകൾ നിർമ്മിക്കാനോ അല്ലെങ്കിൽ അമേരിക്കയിൽ സംയുക്​തമായി പുതിയ ഫാക്​ടറി നിർമിക്കാനോ ആണ്​ ഇരു കമ്പനികളുടേയും പദ്ധതി. 2024 ൽ ഒരു ലക്ഷം വാഹനങ്ങൾ നിർദ്ദിഷ്​ട പ്ലാന്‍റിൽ ഉത്പാദിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. 400,000 വാഹനങ്ങളുടെ വാർഷിക ശേഷി നിലവിലെ കിയ ഫാക്​ടറിക്കുണ്ട്​. ഹ്യുണ്ടായ് മോട്ടോഴ്‌സിന്‍റെ അനുബന്ധ സ്ഥാപനമാണ് കിയ മോട്ടോഴ്‌സ്. അടുത്ത വർഷം ആപ്പിൾ കാറുകളുടെ ബീറ്റ പതിപ്പ് പുറത്തിറക്കാൻ ഹ്യുണ്ടായിയും ആപ്പിളും പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്​.


പ്രോജക്റ്റ് ടൈറ്റൻ

വർഷങ്ങളായി പ്രോജക്റ്റ് ടൈറ്റൻ എന്ന പേരിൽ സ്വയം ഓടുന്ന കാറുകളിൽ ഗവേഷണം നടത്തുകയാണ്​ ആപ്പിൾ. നൂതന ഹെഡ്​ലൈറ്റുകൾ, ഓട്ടോമാറ്റിക് ഡ്രൈവിങ്​ സിസ്റ്റം, ഡിസ്പ്ലേ-ഇൻ-വിൻഡോകൾ തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾക്കായി നിരവധി പേറ്റന്‍റുകൾ ആപ്പിൾ എടുത്തിരുന്നു. വിശ്വസനീയമായ ഉറവിടങ്ങൾ അനുസരിച്ച് 2014 മുതൽ ആപ്പിൾ പ്രോജക്റ്റ് ടൈറ്റനിൽ പ്രവർത്തിക്കുന്നുണ്ട്​. വിവിധ സവിശേഷതകളോടെയാണ് പുതിയ വാഹനം വരുന്നത്. പ്രധാനമായും ബാറ്ററികളിലാണ്​ പരിഷ്​കരണം വരിക. ബാറ്ററിയുടെ വില കുറയ്ക്കാനും വാഹനത്തിന്‍റെ പരിധി വർദ്ധിപ്പിക്കാനും കഴിയുന്ന വിപ്ലവകരമായ ബാറ്ററി ഡിസൈനാണ്​ വാഹനത്തിനെന്നാണ്​ സൂചന.

ആപ്പിൾ കാറിനൊപ്പം കമ്പനി തികച്ചും വ്യത്യസ്തമായൊരു വ്യവസായത്തിലേക്ക് പ്രവേശിക്കും. കുറഞ്ഞ സമയംകൊണ്ട്​ കാറുകൾ നിർമിക്കുന്നതിനും സുഗമമായ വിതരണ ശൃംഖല സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതും ആപ്പിൾ പോലുള്ള കമ്പനിക്ക് കഴിയുമെന്നാണ്​ കരുതപ്പെടുന്നത്​. 'അതിനുള്ള വിഭവങ്ങളുള്ള ഒരു കമ്പനി ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അത് മിക്കവാറും ആപ്പിൾ ആയിരിക്കും. അതേസമയം ഇത് ഒരു സെൽഫോണല്ല' - പ്രോജക്ട് ടൈറ്റനിൽ പ്രവർത്തിച്ച ഒരാൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.


പുതുപുത്തൻ ബാറ്ററി

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിൾ കാറിൽ അസാധാരണമായ 'മോണോസെൽ' ഡിസൈനുള്ള ബാറ്ററി അവതരിപ്പിക്കും. ഈ രൂപകൽപ്പന ബാറ്ററിയുടെ വ്യക്തിഗത സെല്ലുകളെ കുറച്ചുകൂടി വിപുലമാക്കുകയും ബാറ്ററി മെറ്റീരിയലുകൾ അടങ്ങിയ മൊഡ്യൂളുകളും പൗച്ചുകളും നീക്കംചെയ്യുകയും ബാറ്ററിയുടെ ഭാരം കുറക്കുകയും ചെയ്യും. ഇതോടൊപ്പം ഐഫോൺ നിർമ്മാതാവ് ബാറ്ററിയ്ക്കായി പുതിയ കെമിസ്ട്രിയും പരീക്ഷിക്കുന്നുണ്ട്​.

എൽ‌എഫ്‌പി എന്നാണിത്​ അറിയപ്പെടുന്നത്​. ലിഥിയം അയൺ ഫോസ്ഫേറ്റ് എന്നാണ്​ എൽഎഫ്​പിയുടെ പൂർണരൂപം. ഇത്തരം ബാറ്ററികൾ അമിതമായി ചൂടാകാനുള്ള സാധ്യത കുറവാണ്. നിലവിലെ ലിഥിയം അയൺ ബാറ്ററികളേക്കാൾ വളരെ സുരക്ഷിതവുമാണ്. ബാറ്ററിക്ക് പുറമേ ലിഡാർ സെൻസറുകൾ പോലെ തങ്ങളുടെ കാറിനായി മറ്റ് ഘടകങ്ങൾ നിർമ്മിക്കുന്നതിന്​ ആപ്പിൾ പങ്കാളികളെയും തിരയുന്നുണ്ട്​. ഈ സെൻസറുകൾ കാറിനെ അതിന്‍റെ ചുറ്റുപാടുകളുടെ ത്രിമാന കാഴ്ച നേടാനും സ്വയം നാവിഗേറ്റുചെയ്യാനും പ്രാപ്‌തമാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.