ലംബോർഗിനി ഉറാകൊ​ നിരത്തിലെത്തിയിട്ട്​ 50 വർഷം; ​​െഎതിഹാസിക മോഡൽ ഇന്നും വാഹനപ്രേമികളുടെ പ്രിയ വാഹനം

2.5 ലിറ്റർ വി 8 എഞ്ചിൻ, 7800 ആർ‌പി‌എമ്മിൽ 220 എച്ച്പി കരുത്ത്​, മണിക്കൂറിൽ 245 കിലോമീറ്റർ വേഗത ലംബോർഗിനി ഉറാകൊ​യുടെ വിശേഷങ്ങളാണിത്​. ഇന്നിത്​ കേൾക്കു​േമ്പാൾ വലിയ അത്​ഭുതങ്ങളൊന്നും തോന്നുന്നുണ്ടാവില്ല. പക്ഷെ പുറത്തിറങ്ങിയ കാലത്ത്​ ഉറാകോക്ക്​ തുല്യം ഉറാകൊ മാത്രമായിരുന്നു. ഒരു പ്രൊഡക്ഷൻ കാറിൽ എട്ട്​ സിലിണ്ടർ എഞ്ചിനെന്നത്​ മറ്റ്​ നിർമാതാക്കളുടെ വന്യമായ സ്വപ്​നങ്ങളിൽപോലും ഇല്ലാതിരുന്ന കാലത്താണ്​ ​ലാംബോ ഇത്തരമൊരു അതിസാഹസികതക്ക്​ മുതിരുന്നത്​. നിലവിൽ ഗല്ലാർഡൊയിലും ഹുറാകാനിലും 10 സിലിണ്ടർ എഞ്ചിൻ ​ലാം​േബോ ഉപയോഗിക്കുന്നുണ്ട്​. ഡ്യൂകാട്ടി വെയ്​റോൺ, ഷിറോൺ പോലുള്ള ഹൈപ്പർ കാറുകൾക്ക്​ 12 ഉം 16ഉം സിലിണ്ടർ എഞ്ചിനുകൾ ഉണ്ട്​.

അൽപ്പം ചരിത്രം

1970 ഒക്ടോബർ അവസാനത്തിൽ ടൂറിൻ മോട്ടോർഷോയിലാണ്​ ലംബോർഗിനി ഉറാക്കോ ആദ്യമായി അവതരിപ്പിക്കുന്നത്​. ഇറ്റാലിയൻ സൂപ്പർകാർ നിർമാതാവായ ലംബോർഗിനി നിർമ്മിച്ച ഏറ്റവും പ്രധാനപ്പെട്ട കാറുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. വി എട്ടിനുപുറമെ സ്വതന്ത്ര സസ്​പെൻഷനും വാഹനത്തിന്​ ​നൽകിയിരുന്നു. മുന്നിലും പിന്നിലും മക്​ഫേഴ്​സൻ സ്​ട്രട്ട്​ സിസ്​റ്റമായിരുന്നു വാഹനത്തിന്​. അക്കാലത്ത് ഒരു പ്രൊഡക്ഷൻ കാറിൽ ഇത് ആദ്യത്തെ സംഭവമായിരുന്നു. അക്കാലത്തെ വളരെ നൂതനമെന്ന് കരുതുന്ന സാങ്കേതിക പരിഹാരങ്ങളും ഉറാകോയിൽ അവതരിപ്പിച്ചിരുന്നു. അക്കാലത്ത് ലംബോർഗിനിയുടെ ചീഫ് ടെക്നിക്കൽ ഓഫീസറായ പൗലോ സ്റ്റാൻസാനിക്കായിരുന്നു ഉറാകോ ​പ്രോജക്​ടി​െൻറ ചുമതല. കൂപ്പെ ഡിസൈനായിരുന്നു വാഹനത്തിന്​. രൂപകൽപ്പന ചുമതല മാർസെല്ലോ ഗാണ്ടിനിയാണ്​ നിർവഹിച്ചത്​.

തുടക്കത്തിൽ പി 250 ഉറാ​െകാ എന്നാണ് വാഹനം അറിയപ്പെട്ടിരുന്നത്​. 'പി' അഥവാ പോസ്റ്റീരിയർ എന്നത്​ വാഹനത്തി​െൻറ എഞ്ചി​െൻറ പൊസിഷൻ സൂചിപ്പിക്കുന്നതായിരുന്നു. 250 എന്നത്​ 2.5 ലിറ്റർ എന്നതി​െൻറ ചുരുക്കെഴുത്തായിരുന്നു. നിർദ്ദിഷ്ട മോഡൽ 1970 മുതൽ 1976 വരെ ഉൽ‌പാദനത്തിൽ തുടർന്നു. 1974 ലെ ടൂറിൻ മോട്ടോർ ഷോയിൽ കുറേക്കൂടി ചെറിയ ഉറാകൊ അവതരിപ്പിക്കപ്പെട്ടു. 1,994 സിസി, 182 എച്ച്പി വരുന്ന പി 200 ആയിരുന്നു ഇത്. ഇറ്റാലിയൻ വിപണിയെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു വാഹനം. പി 200 മൂന്ന് വർഷം, 1975 മുതൽ 1977 വരെ ഉൽ‌പാദനം തുടർന്നു. ഏറ്റവും മികച്ചതും ശക്തവുമായ പി 300 1974 ൽ അവതരിപ്പിച്ചു. 2,996 സിസി എഞ്ചിൻ 265 എച്ച്പി കരുത്തനായിരുന്നു. 1975 മുതൽ 1979 വരെ നാലുവർഷക്കാലം ഇതും വിപണിയിൽ തുടർന്നു. ഈ മോഡൽ തുടർന്നുള്ള 8 സിലിണ്ടർ മോഡലുകളിലേക്കും ഏറ്റവും പ്രധാനമായി സമീപകാലത്തെ 10 സിലിണ്ടർ മോഡലുകളായ ഗല്ലാർഡോ, ഹുറാക്കൻ എന്നിവയിലേക്കും ലംബോർഗിനിയെ നയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.