രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. ആഗസ്റ്റ് 10ന് തിയറ്ററുകളിൽ എത്തിയ ജയിലർ വിജയകരമായി പ്രദർശനം തുടരുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കാലാനിധി മാരൻ നിർമിച്ച ചിത്രം ആഗോളതലത്തിൽ 600 കോടി നേടിയിട്ടുണ്ട്. 350 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ.
ജയിലർ കോളിവുഡിൽ പുതിയ ചരിത്രം സൃഷ്ടിക്കുമ്പോൾ, രജനിക്ക് വിവിധ സമ്മാനങ്ങളുമായി നിർമാതാവ് കാലാനിധിമാരൻ എത്തിയിരിക്കുകയാണ്. ആദ്യം സിനിമയുടെ ലാഭവിഹിതമാണ് തലൈവർക്ക് സമ്മാനമായി നൽകിയത്. രജനിയുടെ ചെന്നൈയിലെ വസതിയിലെത്തിയാണ് നിർമാതാവ് കലാനിധിമാരൻ ചെക്ക് കൈമാറിയത്. ഇതിന്റെ ചിത്രങ്ങൾ സൺ പിക്ചേഴ്സ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ എത്രരൂപയാണ് സമ്മാനമായി നൽകിയതെന്ന് വ്യക്തമല്ല. 100 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റിന ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പണം കൂടാതെ തലൈവർക്ക് ആഡംബര കാറും സൺ പിക്ചേഴ്സ് നൽകിയതായാണ് വിവരം. ഒന്നിന് പകരം രണ്ട് കാറുകൾ നൽകിയിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനായിരുന്നു കലാനിധിമാരന്‍റെ നിർദേശം എന്നാണ് റിപ്പോർട്ടുകൾ. ബിഎംഡബ്ല്യു X7 എസ്‌യുവി, ബിഎംഡബ്ല്യു i7 സെഡാൻ എന്നീ കാറുകളിൽ നിന്ന് ഇഷ്ടപ്പെട്ട വാഹനം താരം തെരിഞ്ഞെടുക്കുന്ന വിഡിയോ സൺപിക്ച്ചേഴ്‌സ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ബിഎംഡബ്ല്യു i7 സെഡാൻ വേണ്ടെന്നു വെച്ച് സൂപ്പർസ്റ്റാർ ബിഎംഡബ്ല്യു X7 എസ്‌യുവിയാണ് സമ്മാനത്തിൽ നിന്നും തെരഞ്ഞെടുത്തത്. കലാനിധിമാരൻ ലക്ഷ്വറി വാഹനത്തിന്റെ താക്കോലും രജനിക്ക് കൈമാറി. ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ പെട്രോൾ പതിപ്പിന്റെ എക്സ്ഷോറൂം വില 1.23 കോടിയും ഡീസൽ മോഡലിന്റേത് 1.26 കോടിയുമാണ്. വാഹനത്തിന്റെ ഓൺറോഡ് വില ഏകദേശം 1.51 കോടി മുതൽ 1.54 കോടി രൂപ വരെ വരും. രജനി എടുക്കാതിരുന്ന ആഡംബര കാർ ഇനി ജയിലർ സംവിധായകൻ നെൽസനെ തേടിയെത്തുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്.
Kalanithi Maaran gifted Superstar Rajinikanth a brand new X7 for the humongous success of JAILER. pic.twitter.com/XcF5V7aHvj
— LetsCinema (@letscinema) September 1, 2023
രജനിയുടെ 169-ാം ചിത്രമാണ് 'ജയിലർ'. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലർ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്. കാമിയോ റോളിൽ മോഹൻലാലും ചിത്രത്തിലുണ്ട്. വിനായകനാണ് വില്ലൻ. തമന്ന, രമ്യ കൃഷ്ണൻ, ജാക്കി ഷ്‌റോഫ്, എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.