2017 ലാണ് ജീപ്പ് കോമ്പസ് ഇന്ത്യൻ വിപണിയിൽ എത്തിയത്. മൂന്ന് വർഷത്തിന് ശേഷം വാഹനം സുപ്രധാനമായൊരു മിഡ്-ലൈഫ് അപ്‌ഡേറ്റിന് വിധേയമാകുകയാണ്. ഇന്ത്യൻ വിപണിയിൽ ജീപ്പിന്‍റെ ഏറ്റവും വില കുറഞ്ഞ എസ്‌യുവിയാണ് കോമ്പസ്. രൂപത്തിൽ സൂക്ഷ്മമായ മാറ്റങ്ങളേ ഉള്ളൂ എങ്കിലുംം അകത്തും പുറത്തും നിർണായകമായ ചില പരിഷ്കരണങ്ങൾക്കാണ് കോമ്പസ് വിധേയമായിരിക്കുന്നത്.
പുതിയ ബോഡി കളർ ഓപ്ഷനും സെവൻ-സ്ലാറ്റ് ഗ്രില്ലും, ഫുൾ-എൽഇഡി ഹെഡ്ലൈറ്റുകളുമാണ് ആദ്യ കാഴ്ച്ചയിൽ നമ്മെ ആകർഷിക്കുക. പുത്തൻ അലോയ് വീലുകൾ, എൽഇഡി ടെയിൽലൈറ്റുകൾ പോലുള്ള സൂക്ഷ്മ സൗന്ദര്യവർധക മാറ്റങ്ങളുമുണ്ട്. ഫ്രണ്ട്, റിയർ ബമ്പറുകളും പുതുക്കിയിട്ടുണ്ട്. ബമ്പറിൽ വിശാലമായ ഹണികോമ്പ് മെഷ് എയർഡാമും ലഭിക്കും. വാഹനത്തിന് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നത് ഉള്ളിലാണ്. പുതിയ ഡാഷ്‌ബോർഡ് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂനിറ്റിനെ ഉൾക്കൊള്ളുന്നു. എ.സി നിയന്ത്രണത്തിനും പുഷ് സ്റ്റാർട്ട്-സ്റ്റോപ്പിനുമുള്ള സ്വിച്ചുകളുടെ രൂപം മാറിയിട്ടുണ്ട്. സോഫ്റ്റ്-ടച്ച് അപ്ഹോൾസറി ഇന്‍റീരിയറുകളും ആകർഷകം. പുത്തൻ സ്റ്റിയറിംഗ് വീലും അപ്‌ഡേറ്റ് ചെയ്ത ഇൻസ്ട്രുമെന്‍റ് പാനലും മികച്ചത്. സെൻട്രൽ കൺസോളിലെ സംഭരണ സ്ഥലവും ജീപ്പ് വർധിപ്പിച്ചു.
മാറ്റങ്ങളധികവും ഉള്ളിൽ
10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂനിറ്റ് നിരവധി സവിശേഷതകളുള്ളതാണ്. 10 ഇഞ്ച് എച്ച്ഡി ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ ഡിസ്‌പ്ലേ ധാരാളം വിവരങ്ങൾ ഉൾക്കൊള്ളുന്നു. ആൻഡ്രോയിഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള എഫ്‌സിഎയുടെ പുതിയ യൂ കണക്ട് 5 സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇൻഫോടൈൻമെന്‍റ് സിസ്റ്റം. വോയ്‌സ് കമാൻഡ് അസിസ്റ്റ്, ഓവർ-ദി-എയർ (ഒടിഎ) അപ്‌ഡേറ്റുകൾക്കൊപ്പം കണക്റ്റുചെയ്‌ത കാർ സവിശേഷതകളും ലഭിക്കും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ തുടങ്ങിയ സവിശേഷതകളുമുണ്ട്. ഏഴ് എയർബാഗുകൾ, ആന്‍റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ബ്രേക്ക് അസിസ്റ്റ് (ബിഎ), ഡ്രൈവ് മോഡുകൾ, ഹിൽ അസിസ്റ്റ് (എച്ച്എ), ഹിൽ ഡിസന്‍റ് കൺട്രോൾ (എച്ച്ഡിസി) എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.