കേരളത്തിലെ ആദ്യ സെസ്റ്റി യെല്ലോ മിനി കൺവെർട്ടിബിൾ ജോജുവിന് സ്വന്തം

മറ്റൊരു ആഡംബര വാഹനംകൂടി ഗ്യാരേജിലെത്തിച്ച് നടൻ ജോജു ജോർജ്. മിനി കൂപ്പർ എസ് കൺവേർട്ടബിൾ മോഡലാണ് ജോജു വാങ്ങിയത്. ഭാര്യ ആബയുടെ പേരിലാണ് പുതിയ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിലെ ആദ്യ സെസ്റ്റ് യെല്ലോ മിനി കൺവെർട്ടിബിൾ ആണിതെന്നാണ് വിവരം. നേരത്തേ ജോജുവി​ന്‍റെ ലാൻഡ്റോവർ ഡിഫൻഡർ വാഹനം കേടുവരുത്തിയതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. പുതിയ വാഹനം കൈമാറുമ്പോൾ ജോജു കുടുംബത്തിനൊപ്പം ഉണ്ടായിരുന്നില്ല. മക്കൾക്കൊപ്പം ആബ തന്നെയാണ് കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്ന് വാഹനം ഏറ്റുവാങ്ങിയത്.


മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പർ എസ് കൺവേർട്ടബിൾ. 1998 സിസി എൻജിൻ കരുത്തേകുന്ന വാഹനം 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കും. എൻജിൻ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.1 സെക്കന്‍ഡ് മതി.

ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില. 2018ൽ ജോസഫ് സിനിമയുടെ വിജയം ജോജു ആഘോഷിച്ചത് ഒരു മിനി കൂപ്പർ വാങ്ങിയാണ്. കൊച്ചിയിലെ പ്രീഓൺഡ് കാർ ഡീലർസായ ഹർമ്മൻ മോട്ടോഴ്സിൽ നിന്നാണ് അന്ന് വാഹനം വാങ്ങിയത്. 

അടുത്തിടെ നടനും സംവിധായകനുമായ പൃഥ്വിരാജിന്​ പിറന്നാൾ സമ്മാനവുമായി ഭാര്യ സുപ്രിയ മിനി കൂപ്പറി​െൻറ പെർഫോമൻസ്​ വാഹനമായ ജെ.സി.ഡബ്ല്യു അഥവാ ജോൺ കൂപ്പർ വർക്​സ്​ സമ്മാനിച്ചിരുന്നു​. കൊച്ചിയിലെ മിനി ഡീലർഷിപ്പായ ഇവിഎം മിനിയിൽ നിന്നാണ് വാഹനം വാങ്ങിയത്. 

Tags:    
News Summary - actor joju george bought new mini cooper s covertable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.