കാവാസാക്കിയുടെ ക്രൂസർ മോഡൽ വൾക്കാൻ എസ് നിരത്തിലെത്തി. ബെനല്ലി അടുത്തിടെ അവതരിപ്പിച്ച 502 സി ബൈക്കിെൻറ നേരിട്ടുള്ള എതിരാളിയാണ് വൾക്കാൻ എസ്. 6.10 ലക്ഷം രൂപയാണ് വൾക്കാെൻറ വില (എക്സ്-ഷോറൂം). ബെനല്ലി 502 സി ക്രൂസറിസറിന് വൾക്കാനെ അപേക്ഷിച്ച് വില കുറവാണ്. 4.98 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) 502 സിയുടെ വില. നേരത്തേ ഉണ്ടായിരുന്ന കറുപ്പിനെകൂടാതെ മെറ്റാലിക് ഫ്ലാറ്റ് റോ ഗ്രേസ്റ്റോൺ എന്ന പുതിയ നിറവും വൾക്കാന് ലഭിക്കും.
പഴയതിൽ നിന്ന് ബൈക്കിന് മറ്റ് കാര്യമായ മാറ്റമെന്നും അവകാശപ്പെടാനില്ല. കാവാസാക്കി നിൻജ 650, കാവാസാക്കി ഇസഡ് 650 എന്നിവയുടെ ബിഎസ് 6 പതിപ്പുകളിൽ കാണുന്ന പുതിയ ടി.എഫ്. ടി ഡിസ്പ്ലേ, എൽ.ഇ.ഡി ഹെഡ്ലൈറ്റുകൾ എന്നിവ വൾക്കാനിൽ ഉൾെപ്പടുത്തിയിട്ടില്ല. 649 സിസി പാരലൽ-ട്വിൻ ലിക്വിഡ് കൂൾഡ് എഞ്ചിൻ 7500 ആർപിഎമ്മിൽ 61 എച്ച്പി കരുത്തും 63 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ഹാലോജൻ ഹെഡ്‌ലൈറ്റ്, 18 ഇഞ്ച് ഫ്രണ്ട്/17 ഇഞ്ച് റിയർ വീലുകൾ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ ഉള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, 14 ലിറ്റർ ഇന്ധന ടാങ്ക് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
സീറ്റ് ഉയരം 705 എം.എം ആണ്. 235 കിലോഗ്രാം ആണ് ബൈക്കിെൻറ ഭാരം. ഹാൻഡിൽബാർ, ഫുട്പെഗ് എന്നിവ വാഹന ഉടമകൾക്ക് സ്വന്തം ഇഷ്ടപ്രകാരം ട്യൂൺ ചെയ്യാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും വൾക്കാനിലുണ്ട്. വ്യത്യസ്ത ആകൃതിയിലുള്ള സീറ്റുകളും വാഹനത്തിന് ലഭ്യമാണ്. കാവാസാക്കി ഡീലർഷിപ്പുകൾ വഴി വൾക്കാൻ ബുക്ക് ചെയ്യാം.
ബെനല്ലി 502 സി
ബെനല്ലി അടുത്തിടെ അവതരിപ്പിച്ച ക്രൂസർ ബൈക്കാണ് 502 സി. 4.98 ലക്ഷം (എക്സ്-ഷോറൂം) ആണ് വില. മാറ്റ് കോഗ്നാക് റെഡ്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ബൈക്ക് ലഭിക്കും.
ഏതാനും ആഴ്ചകൾക്ക് മുമ്പ് 502 സി യ്ക്കായി പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. ബെനല്ലിയുടെതെന്ന ക്യുജെ എസ്ആർവി 500 മോഡലിെൻറ പുനർനിർമിച്ച പതിപ്പാണിത്. റോയൽ എൻഫീൽഡ് ഇൻറർസെപ്റ്റർ 650, കാവാസാക്കി വൾക്കാൻ എസ് എന്നിവക്ക് തത്തുല്യമായൊരു ബൈക്ക് നിലവിൽ ബെനല്ലിക്ക് ഇല്ല. ഇൗ വിടവ് പരിഹരിക്കുകയും പുതിയ പുറത്തിറക്കലിലൂടെ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
സ്റ്റൈലും എഞ്ചിനും
ബെനല്ലിയുടെ ലിയോൺസിനോ, ടിആർകെ 502 മോഡലുകളിൽ കാണുന്ന അതേ 500 സിസി പാരലൽ-ട്വിൻ മോട്ടോറാണ് 502 സിക്ക് കരുത്തുപകരുന്നത്. 47.5 എച്ച്പി കരുത്തും 46 എൻഎം ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്‌സ്, ചെയിൻ ഡ്രൈവ് സിസ്റ്റം വഴി പിൻ ചക്രത്തിൽ കരുത്ത് എത്തിക്കുന്നു.
അൽപ്പം താഴ്ന്നതും നീളമുള്ളതുമായ പവർ ക്രൂസർ ലുക്കാണ് വാഹനത്തിന്. ഡുക്കാട്ടി ദിയവേലിനെയൊക്കെ അനുസ്മരപ്പിക്കുന്ന രൂപമാണിത്. യുഎസ്ഡി ഫോർക്ക്, എക്സ്പോസ്ഡ് ട്രെല്ലിസ് ഫ്രെയിം, ട്വിൻ-ബാരൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ പ്രത്യേകതകളാണ്. പിറെല്ലി എയ്ഞ്ചൽ ജിടി ടയറുകളാണ് നൽകിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ക്രമീകരിക്കാവുന്ന ക്ലച്ച് ലിവർ തുടങ്ങിയ സവിശേഷതകളും ലഭിക്കും. ഡ്യുവൽ 280 എംഎം പെറ്റൽ ഡിസ്കുകളാണ് മുന്നിലെ ബ്രേക്കിങിന് സഹായിക്കുന്നത്. പിന്നിൽ 240 എംഎം പെറ്റൽ ഡിസ്കുകളും നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഡ്യുവൽ-ചാനൽ എബിഎസിെൻറ സുരക്ഷയും വാഹനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.