ഇലക്ട്രിക് വെഹിക്കിള്‍ വ്യവസായങ്ങള്‍ക്കായി സംസ്ഥാനത്ത് സ്‌പെഷ്യല്‍ സോണ്‍ തുറക്കുമെന്ന് മന്ത്രി പി. രാജീവ്. ബാറ്ററി ഉത്പാദനം, ടെക്‌നോളജി വികസനം തുടങ്ങിയ വൈദ്യുതിവാഹന അനുബന്ധ വ്യവസായങ്ങള്‍ക്ക് പ്രത്യേക സോണില്‍ ഇടം ലഭിക്കുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ വൈദ്യുതി വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിള്‍സ് ഓണേഴ്‌സ് അസോസിയേഷന്‍ (ഇവോക്) വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെ.എസ്.ഇ.ബിയുടെയും സ്വകാര്യ കമ്പനികളുടെയും നേതൃത്വത്തില്‍ കൂടുതല്‍ വൈദ്യുതി വാഹന ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കളമശ്ശേരിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്ത് ഒട്ടാകെ ഇവോക് ആരംഭിക്കുന്ന 30 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളുടെയും, ചാര്‍ജിങ് മൊബൈല്‍ അപ്ലിക്കേഷന്റെയും ലോഞ്ച് ഹൈബി ഈഡന്‍ എം.പി. നിര്‍വഹിച്ചു. 'ചാര്‍ജ്‌മോഡു'മായി ചേര്‍ന്നാണിവ സ്ഥാപിക്കുന്നത്. നിലവിൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ഏറ്റവും കുറവ് ആനുകൂല്യങ്ങൾ നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.