രാജ്യത്ത് ഏറ്റവുംകൂടുതൽ ആരാധകരുള്ള വാഹന വിഭാഗമാണ് മധ്യനിര എസ്.യു.വികളുടേത്. നിർമാതാക്കൾ തമ്മിൽ വലിയ മത്സരം നടക്കുന്ന വിഭാഗം കൂടിയാണിത്. മഹീന്ദ്ര സ്കോർപിയോ, മാരുതി എസ്-ക്രോസ്, നിസ്സാൻ കിക്സ്, ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളാണ് പലകാലത്ത് ഇൗ വിഭാഗത്തിൽ ആധിപത്യം പുലർത്തിയത്. തുടക്കത്തിൽ റെനോ ഡസ്റ്റർ ആയിരുന്നു സെക്കൻഡ്ഹാൻഡ് വിപണിയിലെ താരം. പിന്നീടത് സ്കോർപ്പിയോയും ക്രെറ്റയുമായി മാറി.
ഹ്യുണ്ടായ് ക്രെറ്റയായിരുന്നു ഏറ്റവും കൂടുതൽ കാലം മധ്യനിര എസ്.യു.വികളിൽ സൂപ്പർ സ്റ്റാറായി തിളങ്ങിയിരുന്നത്. മൂന്നുമുതൽ അഞ്ചുവരെ വർഷം പഴക്കമുള്ള ക്രെറ്റകൾ ഇപ്പോഴും ഡിമാൻഡിൽ ഒന്നാമതാണ്. രണ്ട് വർഷം പഴക്കമുള്ള ഡസ്റ്ററുകൾക്കും മികച്ച റീസെയിൽ വാല്യു ഉണ്ട്. ഡസ്റ്ററിെൻറ പെട്രോളും ഡീസലും മോഡലുകൾ അവയുടെ മൂല്യം നന്നായി സൂക്ഷിക്കുന്നുണ്ട്. എന്നാൽ പഴക്കം കൂടുന്തോറും ഡസ്റ്ററിെൻറ റീസെയിൽ മൂല്യം കുത്തനെ കുറയും. ഡീസലിനാണ് ഏറ്റവും കൂടുതൽ മൂല്യശോഷണം സംഭവിക്കുന്നത്.
പക്ഷെ 2019 മുതൽ കഥ മാറി. അന്നാണ് ഹ്യൂണ്ടായുടെ ചുമലിലേറി കിയ സെൽറ്റോസ് രാജ്യത്ത് അരങ്ങേറ്റം കുറിച്ചത്. സെൽറ്റോസ് റീസെയിൽ വിപണിയിൽ എത്താൻ വീണ്ടും ഏറെ സമയമെടുത്തു. 2021 അവസാനത്തിെലെത്തുേമ്പാൾ സെൽറ്റോസ് തങ്ങളുടെ സഹോദരനായ ക്രെറ്റയേയും പിന്തള്ളി പുനർവിൽപ്പന മൂല്യത്തിൽ ഒന്നാമതെത്തിയിട്ടുണ്ട്.
കുതിച്ചുയരുന്ന കാത്തിരിപ്പ് കാലയളവുകളും വിലവർധനയും സെൽറ്റോസിനെ ഈ സെഗ്മെൻറിലെ ഏറ്റവും മികച്ച പുനർവിൽപ്പന മൂല്യമുള്ള വാഹനമാക്കി മാറ്റുന്നു. പുതിയ വാഹനം ലഭിക്കുന്നതിൽ കാലതാമസം കാരണം സെക്കൻഡ് ഹാൻഡ് വിപണിയിൽ സെൽറ്റോസ് അന്വേഷിക്കുന്നവരും കുറവല്ല. മൂല്യത്തിൽ അധികമായി ഇടിവോ വർധനയോ കാണിക്കാതെ സ്ഥിരത പുലർത്തുന്ന വാഹനമാണ് മഹീന്ദ്ര സ്കോർപിയോ. മഹീന്ദ്രയുടെ പ്രധാന ശക്തി അതിെൻറ ഡീസൽ എഞ്ചിനുകളാണ്. ഒാേട്ടാക്കാർ ഇന്ത്യയും ഒ.എൽ.എക്സും ചേർന്ന് നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.