ഒരു ബൈക്ക് വാങ്ങണം എന്ന സങ്കൽപ്പത്തിനുമപ്പുറം 'നല്ലൊരു അടിപൊളി ബൈക്ക് വാങ്ങണം' എന്ന സ്വപ്നം കൊണ്ടുനടക്കുന്നവരാണ് നമ്മുടെ യുവാക്കൾ. എല്ലാ ബൈക്കും ഒാടാനുള്ളതാണ് അതുകൊണ്ട് നല്ല മൈലേജുള്ള ഒരെണ്ണം വാങ്ങാം എന്ന മനോഭാവമുള്ളവരെപറ്റിയല്ല പറഞ്ഞുവരുന്നത്. കുറച്ച് ഗുമ്മുള്ള ബൈക്കുകൾ ആഗ്രഹിക്കുന്നവർക്ക് പറ്റിയ അഞ്ച് ബൈക്കുകൾ പരിചയപ്പെടുത്തുകയാണിവിടെ. സാധാരണരീതിയിൽ ഒരു ബൈക്ക് വാങ്ങാൻ 50,000-60,000 ചിലവുവരുമെങ്കിൽ മേൽപ്പറഞ്ഞ അടിപൊളി ബൈക്കുകൾക്ക് കുറച്ച് അധികം പണം മുടക്കേണ്ടിവരും. കുറഞ്ഞത് 1.50 മുതൽ 2.50 ലക്ഷം രൂപ വിലവരുന്ന സ്പോർട്സ് ബൈക്കുകളാണ് നമ്മളിവിടെ പരിചയപ്പെടുന്നത്.
1.ബജാജ് പൾസർ RS200
ഈ പട്ടികയിലെ ഏറ്റവും വിലകുറഞ്ഞ മോട്ടോർസൈക്കിളാണ് പൾസർ ആർഎസ് 200. എന്നാൽ പട്ടികയിലെ ഏറ്റവും ശക്തമായ ബൈക്കുകളിൽ ഒന്നുകൂടിയാണിത്. 199.5 സി സി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്തുപകരുന്നത്. 24 ബിഎച്ച്പി കരുത്തും 19 എൻഎം പീക്ക് ടോർകും എഞ്ചിൻ ഉത്പാദിപ്പിക്കും. ഫ്യൂവൽ ഇഞ്ചക്ഷൻ, ട്രിപ്പിൾ-സ്പാർക്ക് സാങ്കേതികവിദ്യ എന്നിവ ഉപയോഗിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സാണ് ബൈക്കിന്. മുന്നിൽ നൈട്രോക്സ് മോണോ ഷോക്ക് സസ്പെൻഷനും പിന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും ആണുള്ളത്.
300 എംഎം ഫ്രണ്ട്, 230 എംഎം റിയർ ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിങ് ഹാർഡ്‌വെയർ. സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻറ് കൺസോൾ ആകർഷകമാണ്. അനലോഗ് ടാക്കോമീറ്ററും വേഗത, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഇന്ധന ഗേജ്, ഇന്ധനക്ഷമത, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, എബിഎസ് സ്റ്റാറ്റസ് തുടങ്ങിയവയും ഇൻസ്ട്രുമെൻറ് കൺസോളിലുണ്ട്. ബജാജ് പൾസർ RS200 വില 1.61 ലക്ഷം (എക്സ്ഷോറൂം) രൂപയാണ്.
2. കെടിഎം ആർസി 125
ഓസ്ട്രിയൻ ബ്രാൻഡിെൻറ ഉൽപ്പന്നനിരയിലെ എൻട്രി ലെവൽ സ്പോർട്സ് ബൈക്കാണ് കെടിഎം ആർസി 125. 124.7 സിസി ലിക്വിഡ്-കൂൾഡ് യൂനിറ്റാണ് വാഹനത്തിന് കരുത്തുപകരുന്നത്. ഇത് 14 ബിഎച്ച്പിയും 12 എൻഎം ടോർക്കും സൃഷ്ടിക്കും. പവർ കണക്കുകളിൽ പിന്നിലാണെങ്കിലും ഡബ്ല്യു.പി ഇൻവെർെട്ടഡ് ഫോർക്കുകൾ, സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, ബോഷ് എബിഎസിനൊപ്പം ബൈബ്രെ ബ്രേക്കിങ് പോലുള്ള മികച്ച സവിശേഷതകളുടെ പട്ടിക ആർസി 125 നെ യുവാക്കൾക്കിടയിൽ ആവേശമുണർത്തുന്ന സ്പോർട്സ് ബൈക്കാക്കി മാറ്റുന്നു. കൂടുതലും എൻട്രി ലെവൽ റൈഡർമാർ തെരഞ്ഞെടുക്കുന്ന ബൈക്കുകൂടിയാണിത്. കെടിഎം ആർസി 125 െൻറ വില 1.71 ലക്ഷം (എക്‌സ്‌ഷോറൂം).
3. സുസുക്കി ജിഗ്സർ എസ്എഫ് 250
നിയോ-റെട്രോ സ്റ്റൈലിങ്, ഹാൻഡിലിങ് മികവ്, എഞ്ചിൻ മികവ് എന്നിവയാണ് ജിഗ്സറിലേക്ക് ബൈക്ക് പ്രേമികളെ ആകർഷിക്കുന്നത്. ബൈക്കിലെ 249 സിസി സിംഗിൾ സിലിണ്ടർ ഓയിൽ-കൂൾഡ് യൂനിറ്റ് 26 ബിഎച്ച്പിയും 22 എൻഎം ടോർക്കും നൽകും. ആറ് സ്പീഡ് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഇണക്കിച്ചേർത്തിരിക്കുന്നത്. ഈ ബൈക്കിെൻറ ഏറ്റവും വലിയ യുഎസ്‌പി അതിെൻറ ഭാരം കുറഞ്ഞ ഫ്രെയിമാണ്.
ചടുലമായ റൈഡിങ് അനുഭവം നൽകാൻ വാഹനത്തെ പ്രാപ്തമാക്കുന്നത് ഇൗ ഫ്രെയിമാണ്. ടെലിസ്കോപ്പിക് ഫോർക്കുകൾ, സ്വിങ് ആമോടുകൂടിയ മോണോഷോക്ക് എന്നിവയാണ് സസ്പെൻഷൻ ഡ്യൂട്ടികൾ നിർവഹിക്കുന്നത്. ഇരട്ട-ചാനൽ എബിഎസോടുകൂടിയ ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിങ് ഹാർഡ്‌വെയറിൽ. സുസുക്കി ജിക്സെർ എസ്എഫ് 250 െൻറ വില 1.78 ലക്ഷം (എക്സ്ഷോറൂം).
4. കെടിഎം ആർസി 200
പരിധിവിടാത്തതും ഏറ്റവും ആവേശകരമായ സ്പോർട്സ് ബൈക്കുകളിൽ ഒന്നാണ് കെടിഎം ആർസി 200. 25 ബിഎച്ച്പി കരുത്തും 19 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കുന്ന 200 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനിൽ ഡിഒഎച്ച്‌സി സജ്ജീകരണവും ഉണ്ട്. മികച്ച പ്രകടനത്തിനായി ഇത് ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. എഞ്ചിൻ പ്രകടനത്തെ ഉദ്ദീപിപ്പിക്കുന്നത് ബൈക്കിെൻറ ഭാരം കുറഞ്ഞ നിർമ്മാണമാണ്.
കേവലം 137.5 കിലോഗ്രാം ഭാരമുള്ള കെടിഎം ആർസി 200 വളരെ വേഗത്തിൽ കുതിപ്പ് ആർജിക്കുന്ന ബൈക്കാണ്. ഡബ്ല്യൂ പി യിൽ നിന്ന് 43 എംഎം യുഎസ്ഡി ഫോർക്കുകൾ, 300 എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, 230 എംഎം റിയർ ഡിസ്ക് ബ്രേക്ക്, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ. കെടിഎം ആർസി 200 െൻറ വില 2.08 ലക്ഷം (എക്‌സ്‌ഷോറൂം).
5. ടിവിഎസ് അപ്പാഷെ RR 310
മികച്ച പ്രകടനവും ഹാർഡ്‌വെയറും ഉള്ള ഒരു മോട്ടോർസൈക്കിൾ വേണമെങ്കിൽ തീർച്ചയായും അപ്പാഷെ ആർആർ 310 നെപറ്റി ആലോചിക്കാവുന്നതാണ്. 312.3 സിസി ലിക്വിഡ്കൂൾഡ് എഞ്ചിൻ 34 ബിഎച്ച്പി കരുത്തും 28 എൻഎം ടോർക്കും പുറപ്പെടുവിക്കും. 2.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത ആർജിക്കാൻ ബൈക്കിനാകും. സ്ലിപ്പർ ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്സ് കുതിപ്പിന് സഹായകമാണ്. മോണോ-ഷോക്കോടുകൂടിയ 41 എംഎം ഇൻവെർെട്ടഡ് ഫോർക്കുകൾ, ഇരട്ട-ചാനൽ എബിഎസ് ഡിസ്ക് ബ്രേക്കുകൾ എന്നിവ RR 310 നെ എതിരാളികളിൽ നിന്ന് വേറിട്ടുനിർത്തുന്നു.
ബൈക്കിന് റൈഡ്-ബൈ-വയർ ത്രോട്ടിൽ ലഭിക്കുന്നുണ്ട്. ഇത് കൃത്യമായ ആക്സിലറേഷനും ഒന്നിലധികം റൈഡിങ് മോഡുകൾ ചേർക്കാനും കമ്പനിയെ അനുവദിക്കുന്നു. ടിവിഎസ് അപ്പാഷെ ആർആർ 310 ന് അർബൻ, റെയിൻ, സ്‌പോർട്ട്, ട്രാക്ക് റൈഡിങ് മോഡുകളും ഗ്ലൈഡ് ത്രൂ ടെക്നോളജിയുമുണ്ട്. ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും സവിശേഷതയാണ്. ടിവിഎസ് അപ്പാഷെ RR 310 െൻറ വില 2.50 ലക്ഷം (എക്‌സ്‌ഷോറൂം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.