മൂന്ന്​ വർഷം, 15000 ഉറുസുകൾ,പരിചയ​പ്പെടാം ലാംബോയുടെ സൂപ്പർ എസ്​.യു.വിയെ

15000 ഉറൂസുകളെ നിരത്തിലെത്തിച്ച്​ ലംബോർഗിനി. പുറത്തിറങ്ങി മൂന്ന്​ വർഷംകൊണ്ടാണ്​ ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളെ ഇൗ നേട്ടം തേടിയെത്തുന്നത്​. 15,000ാമത്തെ ഉറുസ് ബ്രിട്ടീഷ് വിപണിക്കുവേണ്ടിയാണ്​ നിർമിച്ചിരിക്കുന്നത്​. ഗ്രാഫൈറ്റ് കാപ്സ്യൂൾ വകഭേദമായ ഇവക്ക്​ പ്രത്യേക നിറങ്ങളും ഫിനിഷുകളും നൽകിയിട്ടുണ്ട്​. എവരിഡേ ലാംബോ എന്നറിയ​െപ്പടുന്ന ഉറുസിന്‍റെ നൂറിലധികം​ യൂനിറ്റുകൾ ഇന്ത്യയിലും വിറ്റഴിച്ചിട്ടുണ്ട്​​.


ആഴ്​ചയിൽ ഒരു ഉറുസ് എന്ന നിരക്കിൽ ഇന്ത്യയിൽ വാഹനം വിൽക്കുന്നുണ്ട്​. ഉറുസ്​ വാങ്ങുന്നവരിലധികവും ആദ്യമായാണ്​ ഒരു ലംബോർഗി ഉപയോഗിക്കുന്നത്​ എന്നതും ഇന്ത്യയിലെ ഭൂരിഭാഗം ഉറുസ് ഉടമകളും തിര​െഞ്ഞടുക്കുന്നത്​ സ്‌പോർട്ടി നിറങ്ങളാണെന്നതും എടുത്തുപറയേണ്ടതാണ്​. വെള്ള, ചാരനിറത്തിലുള്ള ഷേഡുകൾ രാജ്യത്ത്​ അത്ര പ്രിയങ്കരമല്ലെന്നർഥം. മഞ്ഞയാണ് ഉറുസുകളിൽ ഏറ്റവും ജനപ്രിയമായ നിറം. ഇരട്ട നിറങ്ങളിലും ഉറുസുകൾ ലഭ്യമാകും.

തുടക്കംമുതൽതന്നെ ഹുറാകാൻ, അവന്ത്​ഡോർ തുടങ്ങിയ സൂപ്പർകാറുകളെ പിന്നിലാക്കി ഉറുസ്, ലംബോർഗിനിക്കായി കുതിപ്പ്​ ആരംഭിച്ചിരുന്നു. 2021 ആദ്യ പകുതിയിൽ ലോകമെമ്പാടുമുള്ള 2,796 പേരാണ്​ ഉറുസുകൾ വാങ്ങിയത്​. കോവിഡ്​ കാലയളവിൽ ലംബോർഗിനിയുടെ വൻ വിൽപ്പന വർധനവിന് ഇത് കാരണമായിരുന്നു. 2020 ​െൻറ ആദ്യ പകുതിയെ അപേക്ഷിച്ച് 37 ശതമാനം വിൽപ്പനയാണ് 2021 ൽ ഉണ്ടായത്​.


650 എച്ച്പി കരുത്തും 850 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി 8 പെട്രോൾ എഞ്ചിനാണ് ഉറുസിന്​ കരുത്തുപകരുന്നത്​. നാല് ചക്രങ്ങളിലേക്കും കരുത്ത്​ കൈമാറുന്നത് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ്. 2.2 ടൺ ഭാരമുള്ള ഈ സൂപ്പർ എസ്‌യുവിക്ക് 305 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുണ്ട്. 3.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത ആർജിക്കാനും ഉറൂസിനാകും.

സൗന്ദര്യവർദ്ധക വസ്‌തുക്കൾ, സവിശേഷതകൾ, പ്രകടന അപ്‌ഗ്രേഡുകൾ എന്നിവയ്‌ക്കായി ലംബോർഗിനി ഒന്നിലധികം പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്​. വാങ്ങുന്നവരുടെ അഭിരുചിക്കനുസരിച്ച് വാഹനം ക്രമീകരിക്കാനുമാകും. സ്റ്റാൻഡേർഡ് ഉറുസിന്‍റെ വില 3.15 കോടി രൂപയാണ്​ (എക്സ്-ഷോറൂം, ഇന്ത്യ).



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.