പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന മലയാള സിനിമാ താരമായി ഫഹദ് ഫസിൽ. മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഫഹദ് ഫാസിലിന്റെ വാഹന ശേഖരത്തിലേക്ക് സൂപ്പർ കാർ നിർമാതാക്കളായ ലംബോര്‍ഗിനിയുടെ ആഡംബര എസ്.യു.വിയായ ഉറൂസ് ആണ് എത്തിയിരിക്കുന്നത്. 3.15 കോടി മുതല്‍ വില ആരംഭിക്കുന്ന ഈ ആഡംബര വാഹനം ആലപ്പുഴ ആര്‍.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്താണ് ഫഹദ് സ്വന്തമാക്കിയത്.
സൂപ്പർസ്പോർട്സ് കാർ എന്നറിയപ്പെടുന്ന ഉറൂസ്, ലോകത്തിൽ ഏറ്റവും വേഗമുള്ള എസ്‍.യു.വികളിലൊന്നാണ്. സ്‌പോര്‍ട്‌സ് കാറിന്റെയും എസ്.യു.വി.യുടെയും സവിശേഷതകള്‍ ഒരുപോലെ പ്രകടമാക്കുന്ന വാഹനം എന്ന ഖ്യാതിയുള്ള ഈ ആഡംബര എസ്.യു.വി ഫോക്‌സ്വാഗണിന്റെ എം.എല്‍.ബി. ഇവോ പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള വാഹനത്തിന്റെ പരമാവധി വേഗം 305 കിലോമീറ്ററാണ്.
നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് കരുത്തുനല്‍കുന്നത്. ഇത് 650 ബി.എച്ച്.പി. പവറും 850 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിങ്ങ് മോഡുകളാണ് ഉറുസിലുള്ളത്. ലംബോർഗിനിയുടെ ആദ്യ എസ്‌യുവിയെന്ന പെരുമ പേറുന്ന ഉറുസിന്റെ ആഗോളതലത്തിലെ അരങ്ങേറ്റം 2017 ഡിസംബറിലായിരുന്നു. രാജ്യാന്തര വിപണിയിലെ അവതരണത്തിന് ഒരു വർഷത്തിന് ശേഷം 2018ലാണ് ഉറുസ് ഇന്ത്യയിൽ എത്തിയത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലുള്ള ഈ വാഹനം ആഗോളതലത്തില്‍ പോലും ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.