കുഞ്ഞൻ ഡിഫൻഡർ അവതരിപ്പിച്ച്​ ലാൻഡ്​റോവർ; വിലയും കുറയും

മുംബൈ: കുഞ്ഞൻ ഡിഫൻഡർ എന്നറിയപ്പെടുന്ന മോഡൽ 90 ഇന്ത്യൻ നിരത്തുകളിലെത്തി. ഡിഫൻഡർ 110​െൻറ വിൽപ്പന വിജയത്തിന്​ പിന്നാലെയാണ്​ 90 എത്തുന്നത്​. മൂന്ന്​ ഡോർ വാഹനത്തിൽ രണ്ടുനിര സീറ്റുകളാണുള്ളത്​. 110 ഡിഫൻഡറുമായി താരതമ്യപ്പെടുത്തു​േമ്പാൾ വലുപ്പവും സൗകര്യങ്ങളും കുറഞ്ഞ വാഹനമാണ്​ 90. അതുപോലെ തന്നെ വിലയും കുറവാണ്​. 76.57 ലക്ഷം മുതലാണ് ഡിഫ൯ഡ൪ 90 യുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്​. ഏറ്റവും ഉയർ ഡിഫൻഡർ എക്​സ്​ മോഡലിന്​ 1.12 കോടി വിലവരും. 221 kW കരുത്തും 400 Nm ടോ൪ക്കും നൽകുന്ന രണ്ട്​ ലിറ്റർ പെട്രോൾ, 294 kW കരുത്തും 550 Nm ടോ൪ക്കും നൽകുന്ന 3.0 ലിറ്റർ പെട്രോൾ, 221 kW കരുത്തും 650 Nm ടോ൪ക്കും നൽകുന്ന 3.0 ലിറ്റർ ഡീസൽ എന്നീ മൂന്ന് പവ൪ ട്രെയ്൯ ഓപ്ഷനുകളിലാണ്​ ഡിഫ൯ഡ൪ 90 ലഭ്യമാകുന്നത്​.


എക്​സ്​-ഡൈനാമിക്, ഡിഫെൻഡർ എക്​സ്​ എന്നിവയുൾപ്പെടെ നിരവധി വേരിയൻറുകളിലും എസ്, എസ്ഇ, എച്ച്എസ്ഇ തുടങ്ങി വിവിധ സ്​പെസിഫി​ക്കേഷനുകളിലും വാഹനം വരുന്നുണ്ട്​. സെൻറർ കൺസോളിന് പകരം മുൻ നിരയിൽ സെൻട്രൽ ജമ്പ് സീറ്റുൾപ്പടെ ആറ്​ സീറ്റുള്ള വാഹനമാണ്​ ഡിഫെൻഡർ 90. ഡിഫെൻഡർ 110 പോലെ, ഒടിഎ അപ്‌ഡേറ്റുകളുള്ള പിവി പ്രോ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്​. കോൺഫിഗർ ചെയ്യാവുന്ന ടെറൈൻ റെസ്‌പോൺസും വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോൾ പുതിയ വേഡ് പ്രോഗ്രാമിനൊപ്പം ടെറൈൻ റെസ്‌പോൺസ് 2 ഉം ലഭിക്കും.


എക്സ്പ്ലോറർ, അഡ്വഞ്ചർ, കൺട്രി, അർബൻ എന്നിങ്ങനെ നാല് ആക്സസറി പായ്ക്കുകൾ ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ലാൻഡ് റോവർ ഡിഫൻഡറിൽ വാഗ്​ദാനം ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.