റോഡ് തടയൽ സമരവും അതിനെതിരായ നടൻ ജോജു ജോർജിെൻറ പ്രതിഷേധവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിനിടയിൽ മറ്റൊരാൾകുടി വിവാദ നായകനായിട്ടുണ്ട്. അത് ജോജുവിെൻറ വാഹനമാണ്. ഇൗ വാഹനമൊരു എസ്.യു.വിയാണ്. ഇതിലാണ് ജോജു പ്രതിഷേധ സ്ഥലത്ത് അകപ്പെട്ടത്. നടെൻറ വാക്കുകളിൽ പ്രകോപിതരായ പ്രതിഷേധക്കാർ തല്ലിപ്പൊളിച്ചതും ഇതേ വാഹനമാണ്. പിൻചില്ലുകൾ പൊട്ടുകയും ചില്ലറ പരിക്കുകൾ ഏൽക്കുകയും ചെയ്ത വാഹനത്തിനുണ്ടായ നഷ്ടം ആറ് ലക്ഷമെന്നാണ് റിപ്പോർട്ടുകൾ. ഇത്ര ചെറിയ കുഴപ്പങ്ങൾക്ക് ആറ് ലക്ഷമൊക്കെ ചിലവാകുമോ എന്ന് സംശയിക്കുന്നവരുണ്ടാകാം. ആ കണക്ക് കുറച്ച് അതിശയോക്തിപരമാണെന്നത് വസ്തുതയാണ്. പക്ഷെ ലാൻഡ്റോവർ ഡിഫൻഡർ എന്ന ഇൗ അസാധ്യ എസ്.യു.വി ഒരു സംഭവം തന്നെയാണ്. ലോകത്തെ ഏറ്റവും മികച്ച ഒാഫ്റോഡർ എന്ന് ഏറെ ദശാബ്ദങ്ങളായി പുകൾപെറ്റ വാഹനമാണ് ഡിഫൻഡർ. ജോജുവിനെക്കൂടാതെ നടൻ ദുൽഖർ സൽമാനും ഡിഫൻഡർ സ്വന്തമായുണ്ട്.
അടുത്തിടെ ജോജുവും സുഹൃത്തുക്കളും ചേർന്ന് ഡിഫൻഡറിൽ നോർത്ത് ഇൗസ്റ്റ് സംസ്ഥാനങ്ങളൊക്കെ സന്ദർശിച്ചിരുന്നു.റോഡുകളേക്കാൾ കാടുകളെ സ്നേഹിക്കുന്ന വാഹനമാണ് ഡിഫൻഡർ എന്ന് പറയാം. 2020 ഒക്ടോബർ 15നാണ് ഡിഫൻഡറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സെപ്റ്റംബറിൽ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലാണ് പുതിയ എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. 69.99 ലക്ഷം (എക്സ്-ഷോറൂം, ഇന്ത്യ) ആണ് കുറഞ്ഞ വേരിയൻറിെൻറ വില. ഉയർന്ന വകഭേദത്തിന് ഒരു കോടിയിലധികം വിലവരും. െഎതിഹാസികമായ പാരമ്പര്യമുള്ള വാഹനമാണ് ഡിഫൻഡർ. പുതിയ തലമുറ വാഹനം ഒറിജിനലിെൻറ കഴിവുകൾ നിലനിർത്തിയും ആധുനികത കൂട്ടിച്ചേർത്തുമാണ് നിർമിച്ചിരിക്കുന്നത്.
ഡിഫൻഡറിെൻറ ചരിത്രത്തിലാദ്യമായി അതൊരു മോണോകോക് വാഹനമായി മാറിയിട്ടുണ്ട്. ഡി 7 എക്സ് എന്ന് വിളിക്കുന്ന പ്ലാറ്റ്ഫോമിലാണ് നിർമാണം. ഒാഫ്റോഡ് വാഹനങ്ങൾ ലാഡർഫ്രെയിം ഷാസിയിലായിരിക്കണം എന്ന പരമ്പരാഗത സങ്കൽപ്പത്തെ അട്ടിമറിക്കുകയാണ് ലാൻഡ്റോവർ എഞ്ചിനീയർമാരുടെ പുതിയ നീക്കത്തിന് പിന്നിൽ. ഡിഫെൻഡർ 90(3-ഡോർ), ഡിഫെൻഡർ 110(5-ഡോർ) എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വാഹനം വരുന്നത്. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ അഞ്ച് വേരിയൻറുകൾ വാഹനത്തിനുണ്ട്.
എഞ്ചിൻ
2.0 ലിറ്റർ, നാല് സിലിണ്ടർ, ബിഎസ് 6 പെട്രോൾ എഞ്ചിൻ മാത്രമാണ് ഇന്ത്യയിലെ ഡിഫൻഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 292 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമാണ് വാഹനത്തിനുള്ളത്. നമ്മുടെ ഇഷ്ടമനുസരിച്ച് മാറ്റം വരുത്താവുന്ന ലാൻഡ് റോവറിെൻറ ടെറൈൻ റെസ്പോൺസ് 2 സിസ്റ്റവും ഓഫ്-റോഡർ നൽകുന്നു.ഓഫ്-റോഡുകളിൽ സ്വന്തമായി 145 മില്ലീമീറ്റർവരെ സസ്പെൻഷൻ ഉയർത്താനും കഴിയും.
എയർ സസ്പെൻഷനാണ് വാഹനത്തിനെന്നതും പ്രത്യേകതയാണ്. പിവി പ്രോ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ അസിസ്റ്റ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
ഡിഫൻഡർ വി 8 എഞ്ചിനിലും ലഭ്യമാണ്. എക്കാലത്തെയും ശക്തനായ ഡിഫെൻഡറാണിത്. ഡിഫെൻഡർ വി 8 ന് 525 എച്ച്പി, 5.0 ലിറ്റർ, സൂപ്പർചാർജ്ഡ് 'എജെ' വി 8 എഞ്ചിനാണ് നൽകിയിരിക്കുന്നത്. സൗന്ദര്യവർധക്കായി ക്വാഡ് എക്‌സ്‌ഹോസ്റ്റ്, 22 ഇഞ്ച് വീലുകൾ, ബ്ലൂ ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കരുത്തേറിയ സസ്പെൻഷനും ആന്‍റി-റോൾ ബാറുകളും വാഹനത്തിലുണ്ട്.
എഞ്ചിനാണ് വി8ലെ താരം
5.0 ലിറ്റർ സൂപ്പർചാർജ്ഡ് എജെ വി 8 എഞ്ചിൻ റേഞ്ച് റോവർ സ്പോർട്, ജാഗ്വാർ എഫ്-ടൈപ്പ് എന്നിവയുൾപ്പെടെയുള്ള പ്രകടന-കേന്ദ്രീകൃത മോഡലുകളിൽ നേരത്തേ വന്നിട്ടുള്ളതാണ്. വി 8 ഡിഫെൻഡറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമാർജിക്കാൻ വെറും 5.2 സെക്കൻഡ് മതിയാകും. ഷോർട്ട് വീൽബേസുള്ള ത്രീ-ഡോർ 90 വേഷത്തിൽ 240 കിലോമീറ്റർ വരെ വാഹനം വേഗത കൈവരിക്കും. പുതിയ ഡിഫെൻഡർ ഹാൻഡ്ലിങിലും മികവുപുലർത്തുന്ന വാഹനമാണ്.
സ്റ്റാൻഡേർഡ് ഡിഫെൻഡറിലെ ടെറൈൻ റെസ്‌പോൺസ് സിസ്റ്റം, ഓഫ്-റോഡ് ഡ്രൈവിങ് മോഡുകൾ എന്നിവക്കുപുറമേ, വി 8 പതിപ്പിൽ പുതിയ ഡൈനാമിക് സെറ്റിങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ത്രോട്ടിൽ റെസ്പോൺസ് വർധിപ്പിക്കുകയും തുടർച്ചയായി വേരിയബിൾ ഡാംപറുകൾ ക്രമീകരിച്ച് ഡ്രൈവിങ് ആസ്വാദ്യകരമാക്കുകയും ചെയ്യും. വി 8 ൽ ഉറച്ച സസ്പെൻഷൻ ബുഷുകളും ഫ്ലാറ്റർ കോർണറിംഗിനായി ആന്‍റി-റോൾ ബാറുകളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.