വിറ്റ്ലി/യു.കെ: വേൾഡ് കാർ പുരസ്കാര തിരഞ്ഞെടുപ്പിൽ 2021 വേൾഡ് കാർ ഡിസൈൻ ഓഫ് ദ ഇയർ കിരീടം ചൂടി ലാൻഡ്റോവർ ഡിഫൻഡർ. ഇത് മൂന്നാം തവണയാണ് ലാൻഡ്റോവർ ഇത്തരമൊരു പുരസ്കാരം നേടുന്നത്. റേഞ്ച് റോവർ (2018), റേഞ്ച്റോവർ ഇവോക്ക് ( 2012) എന്നിവ മുൻ വർഷങ്ങളിൽ ഡിസൈൻ അവാർഡുകൾ സ്വന്തമാക്കിയിരുന്നു. ലാൻഡ്റോവറിന് പുരസ്കാരം ലഭിക്കുേമ്പാൾ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ വകയുണ്ട്. നമ്മുടെ സ്വന്തം ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലാണ് ലാൻഡ്റോവർ ഇപ്പോൾ പ്രവർത്തിക്കുന്നത്.
പുതിയ ഡിഫൻഡർ ലാൻഡ്റോവറിന്റെ പാരമ്പര്യത്തെ ഉൾക്കൊള്ളുന്ന രൂപകൽപ്പനയുമായാണ് നിരത്തിലെത്തിയത്. വാഹന രംഗത്ത് 70 വർഷമായി മുദ്രപതിപ്പിച്ച ൈഎക്കോണിക് ബ്രാൻഡാണ് ലാൻഡ്റോവർ. കഴിഞ്ഞ 12 മാസത്തിനിടെ പുറത്തിറങ്ങിയ പുതിയ കാറുകളെയാണ് വേൾഡ് കാർ ഡിസൈൻ പുരസ്കാരത്തിന് പരിഗണിച്ചത്. 2020 സെപ്റ്റംബറിൽ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലാണ് ലാൻഡ്റോവർ എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്.
പാരമ്പര്യവും പുതുമയും
െഎതിഹാസികമായ പാരമ്പര്യമുള്ള വാഹനമാണ് ഡിഫൻഡർ. പുതിയ തലമുറ വാഹനം ഒറിജിനലിെൻറ കഴിവുകൾ നിലനിർത്തിയും ആധുനികത കൂട്ടിച്ചേർത്തുമാണ് നിർമിച്ചിരിക്കുന്നത്. ഡിഫൻഡറിെൻറ ചരിത്രത്തിലാദ്യമായി അതൊരു മോണോകോക് വാഹനമായി മാറിയിരിക്കുകയാണ്. ഡി 7 എക്സ് എന്ന് വിളിക്കുന്ന പ്ലാറ്റ്ഫോമിലാണ് നിർമാണം. ഒാഫ്റോഡ് വാഹനങ്ങൾ ലാഡർഫ്രെയിം ഷാസിയിലായിരിക്കണം എന്ന പരമ്പരാഗത സങ്കൽപ്പത്തെ അട്ടിമറിക്കുകയാണ് ലാൻഡ്റോവർ എഞ്ചിനീയർമാരുടെ പുതിയ നീക്കത്തിന് പിന്നിൽ. ഡിഫെൻഡർ 90(3-ഡോർ), ഡിഫെൻഡർ 110(5-ഡോർ) എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വാഹനം വരുന്നത്. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ അഞ്ച് വേരിയൻറുകൾ വാഹനത്തിനുണ്ട്.
എഞ്ചിൻ
2.0 ലിറ്റർ, നാല് സിലിണ്ടർ, ബിഎസ് 6 പെട്രോൾ എഞ്ചിൻ മാത്രമാണ് ഇന്ത്യയിലെ ഡിഫൻഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 292 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമാണ് വാഹനത്തിനുള്ളത്. നമ്മുടെ ഇഷ്ടമനുസരിച്ച് മാറ്റം വരുത്താവുന്ന ലാൻഡ് റോവറിെൻറ ടെറൈൻ റെസ്പോൺസ് 2 സിസ്റ്റവും ഓഫ്-റോഡർ നൽകുന്നു.ഓഫ്-റോഡുകളിൽ സ്വന്തമായി 145 മില്ലീമീറ്റർവരെ സസ്പെൻഷൻ ഉയർത്താനും കഴിയും. എയർ സസ്പെൻഷനാണ് വാഹനത്തിനെന്നതും പ്രത്യേകതയാണ്.
പിവി പ്രോ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ അസിസ്റ്റ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ജീപ്പ് റാംഗ്ലറുമായാണ് പുതിയ തലമുറ ഡിഫൻഡർ വിൽപ്പനയിൽ മത്സരിക്കുക. ഉയർന്ന ട്രിമ്മിെൻറ എതിരാളി മെഴ്‌സിഡസ് ബെൻസ് ജി 350 ഡി ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.