ഫോർമുല വൺ ചാംപ്യഷിപ്പിൽ ആറ് തവണ വിജയിച്ച ഡ്രൈവറാണ് ബ്രിട്ടെൻറ ലൂയിസ് ഹാമിൾട്ടൻ. കുട്ടിയായിരിക്കുേമ്പാൾതന്നെ റേസ് ട്രാക്കിൽ മിന്നും വിജയങ്ങൾ കരസ്ഥമാക്കിയ ഹാമിൾട്ടൻ പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച ഡ്രൈവറായി പേരെടുക്കുകയായിരുന്നു. പക്ഷെ അദ്ദേഹം സ്വന്തമായൊരു റേസിങ് ടീം തുടങ്ങുന്നത് ഒാഫ്റോഡ് വിഭാഗത്തിലാണെന്നതാണ് പ്രത്യേകത.
2021 ജനുവരിയിൽ ആരംഭിക്കുന്ന വൈദ്യുത വാഹനങ്ങളുടെ ചാംപ്യൻഷിപ്പായ 'എക്‌സ്ട്രീം ഇ ഇലക്ട്രിക് ഒാഫ്റോഡ്'സീരീസിലാണ് ഹാമിൾട്ടെൻറ ടീം രംഗത്തിറങ്ങുക. എക്സ് 44 എന്നാണ് ടീമിെൻറ പേര്. ഹാമിൾട്ടെൻറ സ്വന്തം റേസിങ് കാർ നമ്പറായ 44 ലാണ് ടീം അറിയെപ്പടുക. 543 എച്ച്പി കരുത്തുള്ള ഫോർവീൽ ഡ്രൈവ് ഒഡീസി 21 എസ്‌യുവിയാണ് എക്‌സ്ട്രീം ഇ റേസിൽ ടീമിനെ പ്രതിനിധീകരിച്ച് പെങ്കടുക്കുന്നത്.
എന്തായാലും വാഹനം ഒാടിക്കുന്നത് ഹാമിൾട്ടൻ ആയിരിക്കിെല്ലന്ന് ഇപ്പോൾതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇ റേസിൽ ദൈനംദിന കാര്യങ്ങളിലും ഹാമിൾട്ടൻ ഇടപെടില്ല. 'ടീം ഡ്രൈവർ എന്ന നിലയിലല്ലാതെ വ്യത്യസ്തമായ തരത്തിൽ റേസിൽ പങ്ക് വഹിക്കുന്നത് രസകരമായിരിക്കും'- അദ്ദേഹം പറഞ്ഞു. എക്‌സ്ട്രീം ഇയിലേക്ക് വരുന്ന എട്ടാമത്തെ ടീമാണ് എക്സ് 44.
എന്താണീ എക്‌സ്ട്രീം ഇ സീരീസ് ?
ഫോർമുല ഇ സ്ഥാപകൻ അലക്സാൻഡ്രോ അഗാഗ് ആണ് എക്‌സ്ട്രീം ഇ റേസിങ്ങിനും പിന്നിൽ. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതും മത്സരത്തിെൻറ ലക്ഷ്യമാണ്. പരിസ്ഥിതി നാശം സംഭവിച്ച അഞ്ച് സ്ഥലങ്ങളിലായിരിക്കും റേസ് നടത്തുക. ഗ്രാൻഡ് പ്രീ എന്നതിന് പകരം 'എക്സ് പ്രീ' എന്നായിരിക്കും ഒാരോ റേസും അറിയപ്പെടുക.
ആദ്യത്തേത് 2021 ജനുവരി 22-24 തീയതികളിൽ സെനഗലിൽ നടക്കും. ഇതിന് ശേഷം സൗദി അറേബ്യ, നേപ്പാൾ, ഗ്രീൻലാൻഡ്, ബ്രസീൽ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കും. പുരുഷനും സ്ത്രീയും അടങ്ങുന്ന രണ്ട് ഡ്രൈവർമാരാണ് മത്സരത്തിൽ പെങ്കടുക്കുക.
അടുത്ത വർഷം ആദ്യം സീരീസ് ആരംഭിക്കുമ്പോൾ ആരാണ് എക്സ് 44 ടീമിനായി ഡ്രൈവ് ചെയ്യുക എന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. 'അടുത്ത തലമുറ ഡ്രൈവർമാർക്ക് അവസരങ്ങൾ നൽകുമെന്ന്'ഇതുസംബന്ധിച്ച് ഹാമിൾട്ടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.