ചേതക്​ മാത്രമല്ല, എൽ.എം.എല്ലും ഇ.​വിയായി വരും; പുനർജനിക്കുന്ന ഇതിഹാസങ്ങൾ

ഇന്ത്യക്കാരുടെ വാഹനസ്വപ്​നങ്ങൾക്ക്​ നിറംനൽകിയ നിർമാതാക്കളിൽ ഒന്നാണ്​ ലോഹ്യ മെഷീൻസ്​ ലിമിറ്റഡ്​ എന്ന എൽ.എം.എൽ. ഇറ്റലിക്കാരനായി പിയാജിയോയുമായി ചേർന്ന്​ 1984 കാലയളവിൽ ഇവർ സ്​കൂട്ടറുകൾ നിർമിച്ചു. 1990 ആയപ്പോഴേക്കും ഇരുകമ്പനികളും തുല്യ പങ്കാളികളായി. പ്രധാനമായും സാ​േങ്കതിക സഹായമാണ്​ പിയാജിയോ നൽകിയിരുന്നത്​. എൽ.എം.എൽ സെലക്​ട്​, സ്​റ്റാർ, വെസ്​പ, ഫ്രീഡം,150 സിസി ഗ്രാപ്റ്റർ തുടങ്ങി ജനപ്രിയങ്ങളായ നിരവധി സ്​കൂട്ടറുകൾ കമ്പനി പുറത്തിറക്കി. 2017ൽ സാമ്പത്തികപ്രശ്​നങ്ങൾ കാരണമാണ്​ ഇവർ ഇരുചക്ര വാഹന വിഭാഗം അടച്ചുപൂട്ടിയത്​.

ഇ.വിയായി പുനർജനിക്കുമോ?

ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികളുമായി ഇന്ത്യൻ വിപണിയിൽ തിരിച്ചുവരാനുള്ള ആലോചനയിലാണ്​ എൽ.എം.എൽ. എൽഎംഎൽ ഇവി വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വിവിധ സാങ്കേതിക കമ്പനികളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. 'സമൂഹത്തി​െൻറ മധ്യ-നഗര വിഭാഗക്കാരായ ഉപഭോക്​താക്കൾക്കുവേണ്ടി ഉൽപ്പന്നം' അവതരിപ്പിക്കാനാണ് പദ്ധതിയെന്ന്​ എൽ‌എം‌എല്ലി​െൻറ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുമ്പോൾ എംഡിയും സി.ഇ.ഒയുമായ ഡോ.യോഗേഷ് ഭാട്ടിയ പറയുന്നു.

വാഹനത്തി​െൻറ ഇ.വി പ്രോ​േട്ടാടൈപ്പ്​ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണോ എന്നോ സാങ്കേതിക പങ്കാളികളുടെ പേരുകളോ ഒന്നും കമ്പനി ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. അടുത്ത 3-5 വർഷങ്ങളിൽ ഏകദേശം 1,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയുണ്ടെന്ന് എൽഎംഎൽ പറയുന്നു. അസംബ്ലി പ്ലാൻറ്​ സ്ഥാപിക്കുന്നതിനായി മധ്യപ്രദേശിലെയും ഹരിയാനയിലെയും സൈറ്റുകൾക്കായി കമ്പനി അന്വേഷണത്തിലാണ്​. സെയിൽസ് ആൻറ്​ സർവീസ് നെറ്റ്‌വർക്കിനെ സംബന്ധിച്ചിടത്തോളം, ഡിമാൻഡും മാർക്കറ്റ് സാധ്യതയും അനുസരിച്ച് ഇന്ത്യയിലുടനീളം ആയിരത്തോളം ഡീലർഷിപ്പുകൾ തുറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

നേരത്തേ ബജാജ്​ ചേതക്​ അതി​െൻറ ഇ.വി രൂപത്തിൽ വിപണിയിൽ എത്തിയിരുന്നു. ടിവിഎസ്, ഏഥർ എനർജി, ഓല ഇലക്ട്രിക് എന്നിവ ഇതിനകം ഇ.വികൾ നിർമിക്കുന്നുണ്ട്​. എൽ‌എം‌എൽ കൂടി കളത്തിലിറങ്ങുമോ എന്ന്​ ഉറ്റുനോക്കുകയാണ്​ ആരാധകർ. 

Tags:    
News Summary - LML announced its plans to make a comeback in the Indian market with plans to enter the electric two-wheeler space.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.