കോടികൾ വിലയുള്ള സൂപ്പർ കാറുകൾ നിരത്തിനിർത്തി ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് തകർക്കുക. കേട്ടുകേൾവിയില്ലാത്ത ഇൗ നടപടി ഉണ്ടായിരിക്കുന്നത് ഫിലിപ്പീൻസിലാണ്. മക്ലാരൻ 620 ആർ, പോർഷെ 911, ബെൻറ്ലെ ഫ്ലൈയിംഗ് സ്പർ ഉൾപ്പടെയുള്ള 21 വാഹനങ്ങളാണ് നശിപ്പിച്ചത്. ഏകദേശം 10 കോടി രൂപ വിലവരും ഇവക്ക്. ഇൗ നിയമ നടപടിക്കുപിന്നിൽ ഫിലിപ്പീൻസ് കസ്റ്റംസ് വിഭാഗമാണ്. രാജ്യത്തേക്ക് അനധികൃതമായി ഇറക്കുമതി ചെയ്ത വാഹനങ്ങൾ പിടിെച്ചടുത്ത് നശിപ്പിക്കെയാണ് കസ്റ്റംസ് അധികൃതർ ചെയ്തത്. നേരത്തേയും ഇത്തരത്തിൽ 17 ആഡംബര കാറുകൾ നശിപ്പിച്ച് ഫിലിപ്പീൻസ് കസ്റ്റംസ് വാർത്തകളിൽ നിറഞ്ഞിരുന്നു.
മെഴ്‌സിഡസ് എസ്‌എൽകെ, ലോട്ടസ് എലിസ്, പരിഷ്കരിച്ച ഹ്യുണ്ടായ് ജെനസിസ് കൂപ്പെ, ടൊയോട്ട സോളാര, 14 മിത്സുബിഷി എസ്.യു.വികൾ എന്നിവയും അനധികൃത വാഹനങ്ങളിൽ ഉണ്ടായിരുന്നു. കസ്റ്റംസ് അധികൃതർ പറയുന്നത് അനുസരിച്ച്, ഈ ആഡംബര കാറുകളെല്ലാം വിവിധ കൺസൈമെൻറുകളായാണ് രാജ്യത്തേക്ക് കടത്തിയത്. 2018 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇവ പിടിച്ചെടുത്തത്. ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ റോ ഡ്യുർട്ടെ കള്ളക്കടത്ത് വാഹനങ്ങൾ നശിപ്പിക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇൗ വർഷം ഫെബ്രുവരിയിൽ നശിപ്പിച്ച വാഹനങ്ങളിൽ ബിഎംഡബ്ല്യു സെഡ് 1, ഫെരാരി 360 സ്പൈഡർ, ലംബോർഗിനി ഗല്ലാർഡോ എന്നിവയുൾപ്പെട്ടിരുന്നു. ആഡംബര വാഹനങ്ങൾ നശിപ്പിക്കുന്നതിനുപകരം ലേലം ചെയ്ത് കിട്ടുന്ന പണം സാമൂഹിക നന്മക്ക് ഉപയോഗിക്കണമെന്ന് വാദിക്കുന്ന ഒരു വിഭാഗവും രാജ്യത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.