ചൂട് സഹിക്കാൻ വയ്യ; കാറിൽ ചാണകം പൂശി ഡോക്ടർ

വാഹനത്തിനുള്ളിലെ ചൂട് കുറയ്ക്കാന്‍ വേറിട്ട പരീക്ഷണം നടത്തിയിരിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള ഹോമിയോ ഡോക്ടര്‍. കാറിനുള്ളിലെ ചൂടു കുറയ്ക്കാന്‍ കാറിലാകെ ചാണകം പൂശുകയാണ് ഇദ്ദേഹം ചെയ്തത് ​. മാരുതി ഓള്‍ട്ടോ 800ന്റെ ഉടമയായ ഡോക്ടറാണ് സ്വന്തം കാറിനെ അടിമുടി ചാണകം കൊണ്ടു മൂടിയിരിക്കുന്നത്. ഇതുകൊണ്ട് തനിക്ക് ഗുണമുണ്ടായെന്നാണ് ഡോക്ടറുടെ അവകാശവാദം. കാറിലെ എ.സിയുടെ പ്രവര്‍ത്തനം ഇതോടെ കൂടുതല്‍ സുഗമമായെന്നും ചൂടില്‍ കുറവുണ്ടെന്നുമാണ് അദ്ദേഹം പറയുന്നു.

മാരുതി സുസുകി ആള്‍ട്ടോ 800-ന്റെ അടിസ്ഥാന വേരിയന്റാണ് ഡോക്ടർ ഉപയോഗിക്കുന്ന വാഹനം. കാറിന്റെ വിന്‍ഡ് ഷീല്‍ഡ്, ലൈറ്റുകള്‍ എന്നിവ ഒഴിവാക്കി ബോണറ്റും ബോഡിയും പൂര്‍ണമായും ചാണകത്തില്‍ പൊതിഞ്ഞിട്ടുണ്ട്. നേരത്തെ ഇത്തരത്തിൽ വാഹനത്തിൽ ചാണകം പൂശി നിരവധി പേർ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. പെയിന്റിന്റെ മുകളിൽ ചാണകം പൂശുന്നതുകൊണ്ട് ചൂടിൽ നിന്ന് ശമനം ലഭിക്കും എന്നാണ് ഇവർ പറയുന്നത്.

മഹാരാഷ്ട്രയില്‍ ടൊയോട്ട കൊറോള ആള്‍ട്ടിസ് ഇങ്ങനെ ചാണകം തേച്ചെന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. വീടുകളുടെ മേല്‍ക്കൂരയിലും തറയിലുമെല്ലാം മുമ്പ് ചാണകം മെഴുകുന്നത് ഇന്ത്യയിൽ പതിവാണ്. ഇത് ചൂട് കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, വാഹനത്തില്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്നതില്‍ വ്യക്തതയില്ല. മധ്യപ്രദേശിലെ കനക് ന്യൂസ് എന്ന മാധ്യമത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചാണകം പൂശിയ ആള്‍ട്ടോയുടെ വാര്‍ത്ത പുറത്തുവരുന്നത്.


Tags:    
News Summary - Madhya Pradesh Doctor plasters his Maruti Alto 800 with cow dung

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.