മഹീന്ദ്രയുടെ പുത്തൻ എസ്.യു.വിയായ എക്സ്.യു.വി 700െൻറ ജാവലിൻ ഗോൾഡ് എഡിഷൻ ഒളിമ്പ്യൻ സുമിത് ആന്റിലിന് കൈമാറി. 2020 സമ്മർ പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ്64 വിഭാഗത്തിൽ സുമിത് സ്വർണ്ണം നേടിയിരുന്നു. ട്വിറ്ററിലൂടെയാണ് കമ്പനി വിവരം അറിയിച്ചത്. 'ടോക്കിയോ പാരാലിമ്പിക്‌സിൽ രാജ്യത്തിനാകെ അഭിമാനമായി മാറിയ സുമിത ആൻറിലിന് ആദ്യ എക്സ്.യു.വി 700 ജാവലിൻ ഗോൾഡ് എഡിഷൻ കൈമാറുന്നത് ആവേശകരമായ അനുഭവമാണ്. ഒരിക്കൽ കൂടി, ഇന്ത്യക്കായി സ്വർണം നേടിയതിന് നന്ദി'-മഹീന്ദ്രയുടെ ഒൗദ്വേഗിക ട്വിറ്റർ പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ടോക്കിയോ ഒളിമ്പിക്‌സ് 2020ലെ സ്വർണമെഡൽ ജേതാക്കൾക്ക് എക്സ്.യു.വി സമ്മാനിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ജാവലിൻ എഡിഷൻ എന്ന പേരിൽ പ്രത്യേക വാഹനം പുറത്തിറക്കുകയും ചെയ്തു. തുടർന്നുള്ള ഗോൾഡ് എഡിഷനുകൾ നീരജ് ചോപ്രക്കും അവനി ലഖേരക്കും കൈമാറും. പ്രത്യേക നിറവും ബാഡ്ജിങ്ങും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറിനായി ഗോൾഡൻ തീമും മഹീന്ദ്ര ആവിഷ്കരിച്ചിരുന്നു. തൊലിപ്പുറത്തെ മാറ്റങ്ങൾ മാത്രമാണ് വാഹനത്തിനുള്ളത്. മറ്റ് പ്രത്യേകതകളെല്ലാം സാധാരണ മോഡലുകൾക്ക് സമാനമാണ്.
എക്സ്.യു.വി 700 ലോഞ്ച് ചെയ്തതിന് ശേഷം ഇതിനകം 65,000 ബുക്കിങുകൾ ലഭിച്ചതായി കമ്പനി നേരത്തെ പറഞ്ഞിരുന്നു. സാധാരണ ഉപഭോക്തൃ ഡെലിവറികളും ആരംഭിച്ചിട്ടുണ്ട്. 2022 ജനുവരി 14നകം കുറഞ്ഞത് 14,000 എക്സ്.യു.വി700 കൾ നിരത്തിൽ എത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. 12.49 ലക്ഷം മുതൽ 22.89 ലക്ഷംവരെയാണ് എക്സ്.യു.വിയുടെ എക്സ്ഷോറും വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.