അശ്രദ്ധമായി വാഹനമോടിക്കുന്നവർ റോഡിൽ ഉണ്ടാക്കുന്ന അപകടങ്ങൾ വലുതാണ്. പലപ്പോഴും റോഡിൻ്റെ തെറ്റായ വശത്തുകൂടി വാഹനമോടിക്കുന്നവരേയും കാണാനാകും. അത്തരം ഒരു അപകടമാണ് ഗുജറാത്തിലും സംഭവിച്ചത്. തെറ്റായ ദിശയിലൂടെ വന്ന ട്രാക്ടറിൽ മഹീന്ദ്ര ഥാർ എസ്.യു.വി ഇടിക്കുകയും ട്രാക്ടർ രണ്ടായി മുറിയുകയുമായിരുന്നു.
ഗുജറാത്തിലെ ഉന-ഭാവ്നഗർ ഹൈവേയിൽ വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. ട്രാക്ടർ തെറ്റായ ദിശയിൽ നിന്ന് ഹൈവേയിലേക്ക് കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം. ഥാറിൻ്റെ വലതുഭാഗമാണ് ട്രാക്ടറുമായി കൂട്ടിയിടിച്ചത്.ഥാറിന്റെ വീലും, മുൻ ബമ്പർ, ഗ്രിൽ, ബോണറ്റ്, ഫെൻഡറുകൾ എന്നിവയെല്ലാം അപകടത്തിൽ തകർന്നിട്ടുണ്ട്. ട്രാക്ടറിൻ്റെ മുൻഭാഗം മീഡിയന് സമീപവും ബാക്കിയുളളത് റോഡിലുമായി കിടക്കുകയായിരുന്നു. അപകടത്തിൽ ട്രാക്ടർ ഡ്രൈവറിന് സാരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.