ഷോറൂമി​െൻറ ചില്ല്​ തകർത്ത്​ ഥാർ; ഒന്ന്​ അങ്ങോ​േട്ടാ ഒന്ന്​ ഇങ്ങോ​േട്ടാ മാറിയിരുന്നെങ്കിൽ...

ഷോറൂമുകളിൽ വച്ച്​ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്​ രാജ്യത്ത്​ തുടർക്കഥയാവുകയാണ്​. ഇത്തവണ പുതിയ മഹീന്ദ്ര ഥാറാണ്​ അപകട മുനമ്പിൽനിന്ന്​ രക്ഷപ്പെട്ടത്​. പലപ്പോഴും വാഹനം ടെസ്​റ്റ്​ ഡ്രൈവ്​ ചെയ്യാനെത്തുന്നവരോ ഡെലിവറി എടുക്കാനെത്തുന്നവരോ ഒക്കെയാണ്​ അപകടത്തിന്​ കാരണമാകുന്നത്​. പുതിയ വാഹനം ഷോറൂമിൽ നിന്ന് ഇറക്കി അടുത്ത നിമിഷം തന്നെ അപകടത്തിൽ പെടുന്നതും അപൂർവ്വമല്ല.


വാഹനത്തെപ്പറ്റി അറിവില്ലാത്തവർ കൈകാര്യം ചെയ്യുന്നതും, ഓ​േട്ടാമാറ്റിക്ക് വാഹനങ്ങൾ ഒാടിക്കുന്നതിലെ പരിചയക്കുറവുമൊക്കെയാണ്​ അപകടത്തിന് കാരണമാകുന്നത്. പുതിയ സംഭവത്തിൽ ഷോറൂമില്‍ പ്രദർശിപ്പിച്ചിരിക്കുന്ന വാഹനമാണ്​ അപകടത്തിൽ​പെട്ടിരിക്കുന്നത്​. ബംഗളൂരുവിലെ മഹീന്ദ്ര ഷോറൂമിലാണ് അപകടം നടന്നത്. ഒന്നാം നിലയില്‍ ഇട്ടിരുന്ന മഹീന്ദ്ര ഥാർ ഷോറൂമിലെ ചില്ലും തകർന്ന് പുറത്തേക്ക് വരികയായിരുന്നു.


അപകടത്തിൽ​െപട്ട വാഹനത്തി​െൻറ സീറ്റിൽ ഒരാൾ ഇരിക്കുന്നതും കാണാവുന്നതാണ്​. അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്​. എന്നാൽ കൃത്യമായ അപകട കാരണം വെളിവായിട്ടില്ല. വാഹനം വാങ്ങാൻ എത്തിയ ഉപഭോക്താവ് വാഹനം സ്റ്റാർട്ട് ചെയ്തതാണ് അപകട കാരണം എന്നാണ് കരുതുന്നത്.

ഷോറൂമിന്റെ ചില്ല് തകർത്ത് മുന്നോട്ടുപോയ കാർ പുറത്തെ കൈവരിയിൽ ഇടിച്ചു നിന്നതുകൊണ്ട് വലിയ അപകടമുണ്ടായില്ല. വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. 

Full View

Tags:    
News Summary - Mahindra Thar delivery gone wrong: Customer drives it through showroom’s glass wall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.