പുത്തൻ എക്സ്.യു.വി 700 ൽ ഫീച്ചറുകളുടെ പെരുമഴയാണ് മഹീന്ദ്ര സൃഷ്ടിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. നൂതനമായ നിരവധി സവിശേഷതകളും പുത്തൻ സാങ്കേതികവിദ്യയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് വിഭാഗങ്ങളിലായി നിരവധി വകഭേദങ്ങളാണ് എക്സ്.യു.വി 700നുള്ളത്. അടിസ്ഥാന വേരിയൻറുകൾ എം.എക്സ് സീരീസിൽ എത്തും. അഡ്രിനോ എക്സ് അഥവാ എ.എക്സ് സീരീസിലാവും ഉയർന്ന വകഭേദങ്ങൾ എത്തുക. എം.എക്സ് പെട്രോൾ മാനുവൽ വാഹനത്തിന് 11.99 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. എം.എക്സ് ഡീസൽ മാനുവലിന് 12.49 ലക്ഷം രൂപയാണ് വില. കുടുതൽ സവിശേഷതകളുള്ള എ.എക്സ് 3 സീരീസിെൻറ പെട്രോൾ മാനുവലിന് 13.99 ലക്ഷം രൂപ മുതൽ ആരംഭിക്കും. എ.എക്സ് 5 പെട്രോൾ മാനുവലിന് 14.99 ലക്ഷം രൂപ വിലവരും. വെളിപ്പെടുത്തിയിരിക്കുന്ന എല്ലാ വിലകളും 5 സീറ്റ് പതിപ്പുകൾക്കുള്ളതാണ്. ഒക്ടോബറിലാകും എക്സ്.യു.വി 700െൻറ വാഹന നിരയ്ക്കുള്ള സമ്പൂർണ്ണ വില മഹീന്ദ്ര പ്രഖ്യാപിക്കുക. എൻട്രി ലെവൽ വേരിയൻറുകളുടെ പ്രാരംഭ വില വളരെ മത്സരാധിഷ്ടിതമായാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഓട്ടോമാറ്റിക് ഗിയർബോക്സ്, അഡാസ് സുരക്ഷാ സാങ്കേതികവിദ്യ, ത്രീ ഡി സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളുള്ള ഉയർന്ന വേരിയൻറുകളിൽ ഇൗ വിലക്കുറവ് നിലനിർത്താൻ കമ്പനിക്കാവുമോ എന്ന് കണ്ടറിയണം.
പുത്തൻ എക്സ്.യു.വിയുടെ ചിത്രങ്ങൾ കാണാം
Mahindra XUV700 image gallery
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.