എക്​സ്​.യു.വി 500 ഇനി ഒാർമ; പകരക്കാരൻ 700 അണിയറയിൽ തയ്യാർ, ഒക്​ടോബറിൽ നിരത്തിൽ

ഇന്ത്യ കണ്ട ഏറ്റവും വലിയ വാഹന പദ്ധതികളിൽ ഒന്നായിരുന്നു മഹീന്ദ്രയുടെ ഡബ്ല്യു 201. പൂർണ്ണമായും തദ്ദേശീയമായൊരു എസ്​.യു.വി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹീന്ദ്ര തുടങ്ങിയ പദ്ധതിയാണത്​. 2011ൽ ആ സ്വപ്​നം പൂവണിഞ്ഞു. എക്​സ്​.യു.വി 500 എന്ന ഇന്ത്യക്കാരുടെ അഭിമാനം നിരത്തിലെത്തി. പലരും പറയുംപോലെ ഫൈവ്​ ഹൻഡ്രഡ്​ എന്നല്ല മഹീന്ദ്ര തങ്ങളുടെ ഒാമനയെ വിളിച്ചത്​. എക്​സ്​.യു.വി ഫൈവ്​ ഡബിൾ ഒ എന്നാണിവ​െൻറ പേര്​. ചീറ്റപ്പുലിയായിരുന്നു എക്​സ്​.യു.വിയുടെ ഡിസൈൻ തീം. പതിഞ്ഞിരിക്കുന്ന ചീറ്റയുടെ രൂപഭാവങ്ങളായിരുന്നു വാഹനത്തിന്​.


പുറത്തിറങ്ങി പത്ത്​ വർഷം പിന്നിടു​േമ്പാൾ എക്​സ്​.യു.വി ഒരു ഇതിഹാസമായി വളർന്നിട്ടുണ്ട്​. ലാഡർ ഫ്രെയിം ഷാസിക്കുപകരം മോണോ​േകാക്ക്​ പരീക്ഷിച്ച വാഹനമായിരുന്നു എക്​സ്​.യു.വി. അന്നാരും ചിന്തിക്കാത്ത കാര്യമായിരുന്നു അത്​. ഇന്ന്​ ലാൻഡ്​റോവർ ഡിഫൻഡർ വരെ മോണോകോക്കിൽ കാടും മലയും താണ്ടുന്നു. തൽക്കാലം എക്​സ്​.യു.വി 500​നെ പിൻവലിക്കുകയാണ്​ മഹീന്ദ്ര. ഇനിവരുന്നത്​ എക്​സ്​.യു.വി സെവൻ ഡബിൾ ഒയുടെ കാലമാണ്​.


പ്രോജക്​ട്​ ഡബ്ല്യു 701

പുതിയ എക്​സ്​.യു.വിയെ നിർമിക്കുന്നതിനുള്ള മഹീന്ദ്രയുടെ പുതിയ പദ്ധതിയാണ്​ പ്രോജക്​ട്​ ഡബ്ല്യു 701. പുതിയ വാഹനത്തി​െൻറ പേര്​ എക്​സ്​.യു.വി 700. വാഹനം ഇതിനകംതന്നെ അണിയറയിൽ തയ്യാറായിട്ടുണ്ട്​. വരുന്ന ഒക്​ടോബറിൽ പുറത്തിറക്കാനാണ്​ നീക്കം നടക്കുന്നത്​. കോവിഡ് തടസം സൃഷ്​ടിച്ചില്ലെങ്കിൽ ഇൗ വർഷംതന്നെ എക്​സ്​.യു.വി നിരത്ത്​ തൊടും. പുതിയ വാഹനത്തി​െൻറ വിവരങ്ങൾ പങ്കുവയ്​ക്കാനായി മഹീന്ദ്ര ഒരു വെബ് പേജ് തുടങ്ങിയിട്ടുണ്ട്​. പുതിയ ഡിസൈനാണ്​ വാഹനത്തിന്​. ഗ്രില്ല്​, എൽഇഡി ഡി‌ആർ‌എല്ലുകളും സി ആകൃതിയുമുള്ള ഹെഡ്​ലൈറ്റുകൾ, പുതിയ ടെയിൽലൈറ്റുകളും അലോയ് വീൽ ഡിസൈനും, പുനഃർനിർമിച്ച ബോണറ്റും ബമ്പറും പുത്തൻ ടെയിൽ‌ഗേറ്റ് എന്നിങ്ങനെ എമ്പാടും മാറ്റങ്ങളുണ്ട്​. മറ്റൊരു മാറ്റം ഡോർ ഹാൻഡിലുകളിലാണ്​.

വിവിധ സവിശേഷതകൾ

സെഗ്‌മെൻറ്​ ഫസ്റ്റ് എന്ന്​ വിശേഷിപ്പിക്കാവുന്ന നിരവധി സവിശേഷതകൾ വാഹനത്തിനുണ്ട്​. ഇൻഫോടെയ്ൻമെൻറിനും ഇൻസ്ട്രുമെൻറ്​ ക്ലസ്​റ്ററിനും ഇരട്ട സ്​ക്രീനുകൾ ഉള്ളിലുണ്ടാകും. ആൻഡ്രോയ്​ഡ്​ ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിങ്​ ബ്രേക്ക്, ഹിൽ ഹോൾഡ് (ഓട്ടോമാറ്റിക് വേരിയൻറിന്​), വിവിധ ഡ്രൈവ് മോഡുകൾ, പനോരമിക് സൺറൂഫ് എന്നിവയെല്ലാം വാഹനം വാഗ്​ദാനം ചെയ്യുന്നുണ്ട്​. മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ്​ സീറ്റ്​ ലേ ഒൗട്ടും മധ്യ നിരയിൽ ബെഞ്ച് സീറ്റുള്ള 7 സീറ്റ് ലേഒൗട്ടിലും വാഹനം ലഭിക്കും.

സുരക്ഷാ സവിശേഷതകളുമായി ബന്ധപ്പെട്ട് ഉയർന്ന ട്രിമ്മുകളിൽ ലെവൽ ടു ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റ് സിസ്റ്റംസ് (എ‌ഡി‌എ‌എസ്) അവതരിപ്പിക്കും. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ ഉണ്ടാകും. പുതിയ എക്​സ്​.യു.വി 700 ന് 500നേക്കാൾ കൂടുതൽ വീൽബേസ് ഉണ്ടാകും. വാഹനത്തി​െൻറ വീതിയും കൂടുതലാണ്​. എസ്‌യുവി ഡ്രൈവിങ്​ ഡൈനാമിക്സ് മെച്ചപ്പെടുത്തുന്നതിന്​ ഷാസി പുനർനിർമ്മിച്ചു. ദൈർഘ്യമേറിയ വീൽബേസും വിശാലമായ ബോഡിയും കാബിൻ സ്​പേയ്​സ്​ വർധിപ്പിച്ചിട്ടുണ്ട്​.

ഡീസൽ, പെട്രോൾ എഞ്ചിനുകൾ

ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുമായാണ്​ എക്​സ്​ യു വി 700 വരുന്നത്​. ഡീസൽ എഞ്ചിൻ , 2.2 ലിറ്റർ, നാല് സിലിണ്ടർ എംഹോക്ക് യൂനിറ്റായിരിക്കും. 1എഞ്ചിൻ 85 എച്ച്പി ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 190 എച്ച്പി, 2.0 ലിറ്റർ, നാല് സിലിണ്ടർ എംഫാൽക്കൺ, ടർബോ-പെട്രോൾ എഞ്ചിനും ഉൾപ്പെടുത്തും. രണ്ട് എഞ്ചിനുകളും സെക്കൻഡ്-ജെൻ താർ ഓഫ്-റോഡറിൽ വന്നിട്ടുള്ളതാണ്​. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐസിൻ-ഡെറിവേഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്​സ്​ എന്നിവ ഉൾപ്പെടും. വളരെ ജനപ്രിയമായ എസ്‌യുവികൾ നിറഞ്ഞ സെഗ്‌മെൻറിലാണ്​ എക്‌സ്‌യുവി 700 മത്സരിക്കുക. എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, വരാനിരിക്കുന്ന ഹ്യുണ്ടായ് അൽകാസർ എന്നിവയാണ്​ പ്രധാന എതിരാളികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.