പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പഴമൊഴി അന്വർഥമാക്കുന്ന സംഭവത്തെക്കുറിച്ചാണ് ഇനി പറയാൻ പേകുന്നത്. സംഭവം നടന്നത് യു.കെയിലെ ബുൾവെല്ലിലാന്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ബുൾവെൽ പോലീസിന്റെ പിടിയിൽ 83 കാരൻ അകപ്പെടുന്നു. ലൈസൻസിനെപറ്റി ചോദിച്ചപ്പോൾ പുള്ളി വെളിപ്പെടുത്തിയത് രസകരമായ കാര്യങ്ങളായിരുന്നു.
താൻ 70 വർഷമായി ഇങ്ങിനെയാണ് വാഹനം ഓടിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് 12 വയസ്സുള്ള കുട്ടിയായിരുന്ന കാലം മുതൽ നിയമവിരുദ്ധമായി വാഹനമോടിക്കുന്നു. ലൈസൻസ് മാത്രമല്ല സാധുവായ ഇൻഷുറൻസോ മറ്റ് രേഖകളോ ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നില്ല. ഇതൊന്നും ഒരിക്കലും താൻ എടുത്തിട്ടില്ലെന്നും 83 കാരൻ പൊലീസിേനാട് പറഞ്ഞു പറഞ്ഞു. ഇതിനുമുമ്പ് പിടിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾക്കെതിരിൽ ഇതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.
'ഇയാളെ പോലീസ് ഒരിക്കലും പരിശോധിച്ചിട്ടില്ല എന്നത് തികച്ചും വിചിത്രമാണ്. പക്ഷെ ഇയാൾ ഇതുവരെ ഒരപകടവും ഉണ്ടാക്കിയിട്ടില്ല. ആർക്കും പരിക്കുപറ്റിയിട്ടുമില്ല. ഇൻഷുറൻസ് ഇല്ലാതെ ആരേയും ഇടിക്കുകയോ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല'- ബുൾവെൽ, റൈസ് പാർക് പൊലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. പോലീസ് വകുപ്പ് പൗരന്മാരെ നിരീക്ഷിച്ചുവരികയാണെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
'നോട്ടിങ്ഹാമിൽ ധാരാളം കാമറകൾ ഉണ്ട്. ചെറിയ യാത്രകളിൽ പോലും നിങ്ങൾ നിയമലംഘനത്തിന് കാമറയിൽ കുടുങ്ങാൻ സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ രേഖകൾ കൃത്യമാണെന്ന് ഉറപ്പാക്കുക'-എഫ്.ബി പോസ്റ്റ് തുടരുന്നു. 83 കാരനായ ഡ്രൈവർക്ക് എന്ത് ശിക്ഷയാണ് നൽകിയതെന്ന് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല. ലൈസൻസ് ഇല്ലാത്തതിനും ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചതിനും പിഴ ചുമത്താനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.