ഒാട്ടവ: 110 കിലോമീറ്റർ വേഗ പരിധിയുള്ള ഹൈവേയിൽ 140 കിലോമീറ്റർ വേഗതയിൽ ഒരു കാർ ചീറിപ്പാഞ്ഞപ്പോൾ പൊലീസ് ശ്രദ്ധിച്ചതാണ്. അമിതവേഗത്തിന് പിടിക്കാൻ നോക്കുമ്പോൾ മുൻ സീറ്റിൽ ആളില്ല. ഡ്രൈവർ പിൻസീറ്റിൽ ഉറങ്ങുന്നു! 'ടെസ്ല'യുടെ അത്യാധുനിക കാർ ഒാേട്ടാപൈലറ്റ് മോഡിലേക്ക് മാറ്റി ഡ്രൈവറായ 20കാരൻ പിൻസീറ്റിൽ പോയി ഉറങ്ങിയതാണ് സംഭവം.
കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ പൊേനാക്കയിലാണ് കാർ ഒാേട്ടാപൈലറ്റ് സംവിധാനത്തിലേക്ക് മാറ്റി ൈഡ്രവർ പിൻസീറ്റിൽ ഉറങ്ങിയത്. കാർ പൊലീസ് പൊക്കുകയും ചെയ്തു. 140 കി.മീറ്ററിന് മുകളിൽ ഡ്രൈവറില്ലാതെ ടെസ്ല ഇലക്ട്രിക് കാർ സഞ്ചരിക്കുകയായിരുന്നുവെന്നും മുൻസീറ്റുകളിൽ ആരെയും കാണാനായില്ലെന്നും പൊലീസ് പറഞ്ഞു. യുവാവിനെതിരെ കേസെടുക്കുകയും ചെയ്തു.
ടെസ്ലയുടെ ഒാേട്ടാപൈലറ്റ് സംവിധാനത്തിൽ കാറുകൾക്ക് സ്റ്റിയറിങ്, ആക്സിലറേറ്റർ, ബ്രേക്ക് എന്നിവ നിയന്ത്രിക്കാനാകും. അതേസമയം, ഡ്രൈവറുടെ മേൽനോട്ടത്തിലല്ലാതെ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് 'ടെസ്ല' വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.