സുരക്ഷയുടെ പേരിൽ ഇന്ത്യയിൽ ഏറ്റവും പഴികേൾക്കുന്ന വാഹന നിർമാതാവാണ് മാരുതി സുസുകി. തൊട്ടാൽ പൊളിയുന്നു, ഇടിച്ചാൽ പൊടിപോലും ബാക്കി കാണില്ല എന്നിങ്ങനെ മാരുതി വാഹനങ്ങളെപറ്റിയുള്ള ട്രോളുകൾ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പതിവുമാണ്. ഇതിനെല്ലാം കടകവിരുദ്ധമായൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുകയാണിപ്പോൾ.
മാരുതിയുടെ ഹാച്ച്ബാക്കായ ബലേനോ ഉപഭോക്താവാണ് തെൻറ അനുഭവത്തിൽ നിന്നുള്ള കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. 120 കിലോമീറ്റർ വേഗതയിൽ വന്ന തെൻറ ബെലേനോ അപകടത്തിൽ പെട്ടിട്ടും താൻ സുരക്ഷിതനായിരിക്കുന്നു എന്നാണ് ഇേദ്ദഹം പറയുന്നത്. ബലെനോ ഓണേഴ്സ് ക്ലബ്ബ് ഫേസ്ബുക്ക് പേജിൽ ഗൗരവ് മിശ്ര എന്ന ഉപഭോക്താവാണ് അനുഭവം പങ്കുവെച്ചിരിക്കുന്നത്.
അപകടത്തിൽപെട്ട വാഹനത്തിെൻറ ചിത്രങ്ങളും മിശ്ര നൽകിയിട്ടുണ്ട്. കാറിന്റെ മുന്നിൽ വലതു ഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചതും ചിത്രത്തിൽ നിന്ന് വ്യക്തമാണ്. ചില സമയങ്ങളിൽ ഒരു കാറിന്റെ സുരക്ഷാ ഉപകരണങ്ങൾ എങ്ങനെ ആളുകളുടെ ജീവൻ രക്ഷിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.'120 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച വാഹനത്തിന് ഇത്രയും വലിയ ആഘാതം ഉണ്ടായിട്ടും ഡ്രൈവർ സുരക്ഷിതനായിരുന്നു. യാത്രക്കാരെ രക്ഷിക്കാൻ എയർബാഗുകൾ കൃത്യമായി പ്രവർത്തിച്ചു'-ഗൗരവ് മിശ്ര കുറിച്ചു.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻറെ ജനപ്രിയ പ്രീമിയം ഹാച്ച് ബാക്കാണ് ബലേനോ. വാഹനം ഇതുവരെ 10 ലക്ഷം യൂനിറ്റ് വിൽപ്പന നേടിയിട്ടുണ്ട്. 2015 ഒക്ടോബറിൽ പുറത്തിറക്കിയതിന് ശേഷം ആറ് വർഷത്തിനുള്ളിൽ ആണ് ബലേനോയുടെ ഈ നേട്ടം. 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റർ പെട്രോൾ എൻജിനാണ് 74 ബലേനോയുടെ ഹൃദയം. ഡ്യുവൽ ഫ്രണ്ട് എയർബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്സ് ലിമിറ്റർ സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലർട്ട് സിസ്റ്റം, റിയർ പാർക്കിങ് സെൻസർ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. 5.63 ലക്ഷം മുതലാണ് ബലേനോയുടെ വിവിധ വകഭേദങ്ങൾക്ക് ദില്ലി ഷോറൂം വില ആരംഭിക്കുന്നത്. ടാറ്റ അൾട്രോസ്, ഹ്യുണ്ടായ് ഐ 20, ഫോക്സ്വാഗൻ പോളോ, എന്നിവയാണ് ബലേനോയുടെ മുഖ്യ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.