ദീപാവലിയോടനുബന്ധിച്ച് മാരുതി സുസുക്കി എൻട്രി ലെവൽ ഹാച്ച്ബാക്കുകളെ മോടികൂട്ടിയിറക്കുന്നു. ആൾേട്ടാ, സെലേരിയോ, വാഗൺആർ എന്നീ കാറുകളിലാണ് ഉത്സവകാല കിറ്റുകൾ ഒരുക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയൻറുകളിൽ മനോഹരവും സവിശേഷവുമായ ആക്‌സസറികളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ആൾട്ടോയുടെ ഫെസ്റ്റിവൽ പതിപ്പ് കിറ്റിൽ പയനീറിെൻറ ടച്ച്സ്ക്രീൻ മ്യൂസിക് സിസ്റ്റം, ആറ് ഇഞ്ച് കെൻവുഡ് സ്പീക്കറുകൾ, സുരക്ഷ സംവിധാനം, ഡ്യുവൽ-ടോണിലെ സീറ്റ് കവറും സ്റ്റിയറിംഗ് വീൽ കവറും അടങ്ങിയിരിക്കുന്നു. 25,490 രൂപയാണ് ഇതിെൻറ വില.
സെലേരിയോ ഉത്സവ പതിപ്പിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെയുള്ള സോണി ഡബിൾ-ഡിൻ ഓഡിയോ സംവിധാനം, പുതിയ സ്റ്റൈലിഷ് സീറ്റ് കവറുകൾ, ഡിസൈനർ മാറ്റുകൾ, ആകർഷകമായ പിയാനോ ബ്ലാക്ക് ബോഡി സൈഡ് മോൾഡിംഗുകൾ, നമ്പർ പ്ലേറ്റ് ഗാർണിഷ് എന്നിവ ഒരുക്കിയിരിക്കുന്നു. 25,990 രൂപ നൽകിയാൽ സ്റ്റാൻഡേർഡ് എഡിഷനിൽ ഇവ ലഭ്യമാകും.
വാഗൺ ആറിെൻറ ബോഡിയെയടക്കം കൂടുതൽ മനോഹരമാക്കുകയാണ് പുതിയ ഉത്സവ കിറ്റ്. മുന്നിലെയും പിന്നിലെയും ബമ്പറുകളിൽ പ്രൊട്ടക്ടറുകൾ ഉൾപ്പെടുത്തി. മുൻവശത്തെ ഗ്രില്ലിൽ ക്രോം ഫിനിഷിങ്, വശങ്ങളിൽ സ്കേർട്ടിങ്ങുകൾ, മനോഹരമായ നിറങ്ങളിലെ സീറ്റ് കവറുകൾ, ഇൻറീരിയർ സ്റ്റൈലിംഗ് കിറ്റ് എന്നിവയും ഇതിെൻറ ഭാഗമാണ്. 29,990 രൂപയാണ് ഇതിന് ഉപഭോക്താക്കാൾ അധികമായി നൽകേണ്ടത്.
എൻട്രി കാർ വിഭാഗത്തിൽ ഈ വർഷം ആവശ്യകത വർധിച്ചതായി മാരുതി സുസുക്കി അധികൃതർ വ്യക്തമാക്കുന്നു. ആൾട്ടോ, വാഗൺ ആർ, സെലേരിയോ എന്നീ കാറുകളാണ് എൻട്രിലെവൽ സെഗ്മെൻറിെൻറ 75 ശതമാനം വിപണിയും കൈയടക്കിയിരിക്കുന്നത്. നിലവിൽ ഉപഭോക്താക്കൾ മികച്ച പ്രകടനത്തിനൊപ്പം കൂടുതൽ ഫീച്ചറുകളും പരിഗണിക്കുന്നുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ ഉത്സവ സീസൺ കൂടുതൽ ആഘോഷകരമാക്കാനാണ് മൂന്ന് മോഡലുകളിൽ ഫെസ്റ്റിവൽ പതിപ്പ് കിറ്റുകൾ വാഗ്ദാനം ചെയ്യുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.