ഗ്രാൻഡ് വിറ്റാരയിൽ ഇ.വി മോഡും; റേഞ്ച് എത്രയാണെന്ന് അറിയണ്ടേ

ഈ മാസം പുറത്തിറങ്ങുന്ന മാരുതിയുടെ പുത്തൻ എസ്.യു.വി ഗ്രാൻഡ് വിറ്റാരയിൽ ഇ.വി മോഡും.കോമ്പാക്ട് എസ്.യു.വി സെഗ്മെന്റിൽ സെൽഫ് ചാർജിങ് ഇലക്ട്രിക് ഹൈബ്രിഡ് വേരിയന്റുമായി വരുന്ന ആദ്യ മോഡലാണ് മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര. മുമ്പ് സമാനമായ സാങ്കേതികവിദ്യയിൽ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌.യു.വി അവതരിപ്പിച്ചിരുന്നു. ജൂലൈ 20ന് അരങ്ങേറുന്ന വാഹനത്തിന്റെ പുതിയ ടീസർ കമ്പനി പങ്കുവച്ചിട്ടുണ്ട്.

പുതിയ ടീസറിൽ, ഇ.വി മോഡിന്റെ വ്യക്തമായ സൂചന കമ്പനി നൽകിയിട്ടുണ്ട്. ഡ്രൈവിങ് സമയത്ത് പൂർണമായ ഇലക്ട്രിക് മോഡിലേക്ക് മാറാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും. ഇലക്ട്രിക് മോഡിൽ ഏകദേശം 25 കിലോമീറ്റർ റേഞ്ച് ആണ് ടൊയോട്ട ഹൈറൈഡറിൽ അവകാശപ്പെടുന്നത്. എഗ്രാൻഡ് വിറ്റത്‍യിലും ഇതിന് സമാനമായ റേഞ്ച് ലഭിക്കും.

സെൽഫ് ചാർജിങ് സാങ്കേതികവിദ്യ ഇന്ത്യയിൽ പുതുതല്ല, ഹോണ്ടയും അവരുടെ സെൽഫ് ചാർജിങ് സാങ്കേതികവിദ്യ നേരത്തെ പുതിയ സിറ്റി സെഡാനിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കോം‌പാക്റ്റ് എസ്‌.യു.വി വിഭാഗത്തിൽ ഈ സാങ്കേതികവിദ്യ ആദ്യത്തേതാണ്.


ഗ്രാൻഡ് വിറ്റാരയിൽ സെഗ്‌മെന്റിലെ ഏറ്റവും വലിയ പനോരമിക് സൺറൂഫായിരിക്കുമെന്ന് മാരുതി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ട്രൈ-എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും, എൽ.ഇ.ഡി ഡിആർഎല്ലുകളും പ്രത്യേകതകളാണ്. ഓൾ-വീൽ ഡ്രൈവ് (എ.ഡബ്ല്യു?ഡി) സാങ്കേതികവിദ്യയും റോട്ടറി നോബ് വഴി തിരഞ്ഞെടുക്കാവുന്ന സ്നോ, സ്‌പോർട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകളും ലഭിക്കും.

മാരുതിയുടെ എക്കാലത്തേയും വലിയ ഫീച്ചർ ലിസ്റ്റും ഗ്രാൻഡ് വിറ്റാരയുടെ പ്രത്യേകതയാണ്. പനോരമിക്ക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലെ, കണക്റ്റർ കാർ ടെക്ക് എന്നിവയുണ് പുതിയ എസ്‍യുവിയിൽ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ അസിസ്റ്റോടു കൂടിയ ഇഎസ്പി, ഹിൽ ഡിസൻഡ് കൺട്രോൾ തുടങ്ങിയ പ്രത്യേകതകളെല്ലാം വാഹനത്തിലുണ്ട്.

വാഹനത്തിന്റെ ബുക്കിങ് മാരുതി ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ നൽകി നെക്സ ഡീസൽഷിപ് വഴിയോ ഓൺലൈനായോ പുതിയ എസ്‍യുവി ബുക്ക് ചെയ്യാം. ഇന്ത്യൻ എസ്‍യുവി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ പുതിയ വാഹനം സൃഷ്ടിക്കുമെന്നാണ് മാരുതി പറയുന്നത്.


ടൊയോട്ടയുടെ 1.5 ലീറ്റർ അറ്റ്കിസൺ സൈക്കിൾ എൻജിനാണ് ഹൈറൈഡറിൽ. 92 ബിഎച്ച്പി കരുത്തും 122 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഹൈബ്രിഡിലെ ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 79 എച്ച്പിയും ടോർക്ക് 141 എൻഎം ആണ്. 177.6 വാട്ടിന്റെ ലിഥിയം അയൺ ബാറ്ററിയാണ് എസ്‍യുവിയിൽ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ഓൺലി മോഡിൽ 25 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 24 – 25 കിലോമീറ്റർ ഇന്ധനക്ഷമത വാഹനം നൽകുമെന്നാണ് പ്രതീക്ഷ.

മാരുതി സുസുക്കിയുടെ 1.5 ലീറ്റർ ഹൈബ്രിഡ് എൻജിനാണ് മൈൽഡ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്. പുതിയ ബ്രെസ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ വാഹനത്തിൽ ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.


ടൊയോട്ടയുടെ കർണാടകയിലെ ബിഡാദി പ്ലാന്റിൽ ഹൈറൈഡറിനൊപ്പമായിരിക്കും വിറ്റാരയും നിർമിക്കുക. രണ്ട് മോഡലുകൾക്കും എക്സ്റ്റീരിയറിലും ഇന്റീരിയറിലും പൊതുവായ സ്റ്റൈലിങ് ഉണ്ടായിരിക്കും. സമീപകാലത്ത് പുറത്തിറങ്ങിയ ബലെനോ, ഗ്ലാൻസ, പുതിയ ബ്രെസ്സ തുടങ്ങിയ മോഡലുകൾക്ക് സമാനമായ ലേഔട്ടാണ് വിറ്റാരക്കും നൽകുക. ഡ്യുവൽ-ടോൺ ഇന്റീരിയർ ഡാഷിൽ പാഡഡ് ലെതർ ലഭിക്കും. കൂടാതെ ചില ക്രോം, സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ ഡോർ പാഡുകളിലും നൽകും.


അർബൻ ക്രൂയിസർ ഹൈറൈഡറിന് പുറമെ, ഹ്യുണ്ടായ് ക്രെറ്റ, കിയ സോനെറ്റ്, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക് തുടങ്ങിയ എതിരാളികളും വാഹനത്തിനുണ്ട്.

Tags:    
News Summary - Maruti Suzuki Grand Vitara to get separate EV mode in Electric Hybrid variant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.