കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വ്യത്യസ്തമായ മാർഗം തേടി ബ്രിട്ടീഷ് സ്പോർട്സ് കാർ കമ്പനിയായ മക്‍ലാരൻ. തങ്ങളുടെ പക്കലുള്ള ഹെരിറ്റേജ് കാർ കലക്ഷനിൽ നിന്ന് ചിലതിനെ വിൽക്കുകയാണ് മക്ലാരൻ ചെയ്തിരിക്കുന്നത്. കമ്പനിയുടെ ആദ്യ ഹൈബ്രിഡ് മോഡല്‍ അർടൂറയുടെ ടെക്‌നിക്കല്‍ അപ്ഗ്രഡേഷന് പണം കണ്ടെത്താനാണ് ഹെറിറ്റേജ് കളക്ഷനിലെ ഏതാനും കാറുകള്‍ കമ്പനി വിറ്റത്.
മക്‌ലാരനില്‍ നിന്ന് കാറുകള്‍ വാങ്ങിയത് ബഹ്‌റിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ട് മംതലക്കത് ഹോള്‍ഡിങ് കമ്പനിയാണ്. മക്‌ലാരന്റെ 60 ശതമാനത്തോളം ഓഹരികളും കൈവശം വെച്ചിരിക്കുന്ന മംതലക്കത് പ്രതിഫലമായി 100 മില്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനിയില്‍ നടത്തുന്നത്. 2021ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഫോര്‍മുല വണ്‍ റേസിങ്, സൂപ്പര്‍ കാര്‍ വിഭാഗങ്ങളിലായി അപൂര്‍വമായ 54 കാറുകളുടെ കളക്ഷനാണ് മക്‌ലാരനുള്ളത്. പണം കണ്ടെത്തുന്നതിന്‍െ ഭാഗമായി ഭാവിയില്‍ ഹെറിറ്റേജ് കളക്ഷനില്‍ നിന്ന് കൂടുതല്‍ കാറുകള്‍ കമ്പനി വിറ്റേക്കും.
2022 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 203 മില്യണ്‍ യൂറോയുടെ നഷ്ടത്തിലാണ് മക് ലാരന്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 69 മില്യണ്‍ യൂറോ ആയിരുന്നു കമ്പനിയുടെ നഷ്ടം. ഈ വര്‍ഷം നവംബറിലാണ് മക് ലാരന്‍ ഇന്ത്യയില്‍ ആദ്യ ഷോറൂം തുറന്നത്. നാല് കോടി രൂപ മുതലാണ് മക്ലാരന്‍ മോഡലുകളുടെ വില.
കോവിഡ് കാരണം ആർടൂറയുടെ പുറത്തിറക്കൽ കമ്പനി പലതവണ മാറ്റിവച്ചിരുന്നു. സോഫ്റ്റ്‌വെയർ വിതരണക്കാരുമായുള്ള പ്രശ്‌നങ്ങൾ കാരണം 2021 മെയിലും, 2021 ഡിസംബറിൽ, അർദ്ധചാലക ചിപ്പുകളുടെ ക്ഷാമം കാരണവും വാഹനം പുറത്തിറക്കാനായില്ല.
പ്ലഗ്-ഇൻ ഹൈബ്രിഡ് സൂപ്പർകാറായ അർടൂറയിൽ 3.0-ലിറ്റർ V6 എഞ്ചിനാണുള്ളത്. ഇതോടൊപ്പം ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ചിരിക്കുന്നു. 3,300 പൗണ്ട് (1,497 കിലോഗ്രാം) ഭാരമുള്ള കാറിൽ എഞ്ചിനും മോട്ടോറും ഒരുമിച്ച് 671 hp (500 kW/680 PS) സൃഷ്ടിക്കും. കാറിന്റെ വില 225,000 ഡോളറിലാണ് ആരംഭിക്കുന്നത്.
പൈതൃക ശേഖരത്തിൽ നിന്ന് ഏത് വാഹനങ്ങളാണ് വിറ്റതെന്ന് മക്ലാരൻ വെളിപ്പെടുത്തിയിട്ടില്ല. 2021 ലെ വാർഷിക റിപ്പോർട്ടിൽ, 54 ഫോർമുല 1 റേസ് കാറുകളും സൂപ്പർകാറുകളും തങ്ങളുടെ പക്കൽ ഉണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.