ഇനിനമ്മുക്ക് ലോകത്തിലെ ഏറ്റവും മനോഹരമായ സ്കൂട്ടറുകളിലൊന്നിനെ പരിചയപ്പെടാം. യമഹ നിർമിക്കുന്ന സ്കൂട്ടറിെൻറ പേര് വെനൂറ. ആദ്യമേ ഒരു കാര്യം പറയാം, തയ്വാനിൽ പുറത്തിറക്കിയ ഇൗ സ്കൂട്ടർ ഇപ്പോൾ ഇന്ത്യയിൽ എത്തിക്കാനുള്ള ഒരുദ്ദേശവും യമഹക്കില്ല. ഇതൊരു 125 സിസി, സിംഗിൾ സിലിണ്ടർ ഫ്യൂവൽ ഇഞ്ചക്ടഡ് സംവിധാനമുള്ള വാഹനമാണ്. സ്റ്റാൻഡേർഡ്, എം എന്നിങ്ങനെ രണ്ട് ട്രിമ്മുകളിൽ വാഹനം ലഭ്യമാണ്. എം എന്നത് വിവിധ ആക്‌സസറികൾ ഉൾക്കൊള്ളുന്ന മോഡലാണ്.
ചില കാർട്ടൂൺ കഥാപാത്രങ്ങളെ ഒാർമിപ്പിക്കുന്ന ഇരട്ട കണ്ണുള്ള ഡിസൈനാണ് വാഹനത്തിെൻറ ഏറ്റവും വലിയ സവിശേഷത. പഴമയിലേക്കുള്ള തിരിച്ചുപോക്കിലാണ് നിലവിൽ ലോകത്തെ പ്രമുഖ വാഹനകമ്പനികളെല്ലാം ശ്രദ്ധചെലുത്തിയിരിക്കുന്നത്. നിയോ-റെട്രോ എന്ന് വിളിക്കുന്ന അതേ സ്റ്റൈലിങ് പാറ്റേണാണ് വെനൂറയും പിൻതുടരുന്നത്. പഴയമോഡൽ ഉരുണ്ട ഹെഡ്ലൈറ്റുകളാണെങ്കിലും അതിൽ എൽ.ഇ.ഡിയുടെ ആധുനിക സ്പർശം നൽകാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. വൃത്താകൃതിയിലുള്ള ടെയിൽ ലൈറ്റും ഇതിന് ഉദാഹരണമാണ്.
ഇൻഡിക്കേറ്ററുകളിൽ ഹാലോജൻ യൂണിറ്റാണ് നൽകിയിരിക്കുന്നത്. ബിഎസ് 6 ഫാസിനോ 125, റേ-ഇസഡ് സ്ട്രീറ്റ് റാലി 125 എഫ്ഐ, റേ-ഇസഡ് 125 എഫ്ഐ എന്നിവയിൽ കണ്ട 125 സിസി എഫ്ഐ മോട്ടോറിനോട് സാമ്യമുള്ളതാണ് എഞ്ചിൻ. 57.7 കിലോമീറ്റർ മൈലേജാണ് യമഹ വാഗ്ദാനം ചെയ്യുന്നത്. മുൻവശത്ത് ഡിസ്കും പിന്നിൽ ഡ്രം ബ്രേക്കുകളുമാണ് വാഹനത്തിന്. ടെലിസ്‌കോപ്പിക് ഫോർക്കും ഒരു മോണോഷോക്കും സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നു. 94 കിലോഗ്രാം മാത്രമാണ് ഭാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.