സാധാരണയായി ഒരു കാര്‍ ബൈക്കില്‍ ഇടിച്ചാല്‍ ബൈക്കാണ് തകരാന്‍ സാധ്യത. ഒരു ട്രാക്ടര്‍ കാറില്‍ ഇടിച്ചാലോ? കാര്‍ തകരുമെന്നായിരിക്കും സ്വാഭാവികമായും നമ്മള്‍ ചിന്തിക്കുക. എന്നാല്‍ വൈറലായ ഒരു അപകടം പറയുന്നത് നേരെ തിരിച്ചാണ്. മെഴ്‍സിഡസ് ബെന്‍സിന്റെ ആഡംബര കാറിൽ ഇടിച്ച ട്രാക്ടര്‍ രണ്ടായി പിളരുകയായിരുന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം കഴിഞ്ഞദിവസം നടന്ന ഈ അപകടത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബെൻസുമായി കൂട്ടിയിടിച്ച ട്രാക്ടറിന്റെ അവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൻസ്.
തിരുപ്പതിക്ക് സമീപം ചന്ദ്രഗിരി ബൈപ്പാസ് റോഡിലായിരുന്നു അപകടം. ദേശീയ പാതയ്ക്ക് സമീപം മണല്‍ ലോഡുമായി വരികയായിരുന്ന ട്രാക്ടര്‍ നിയന്ത്രണം നഷ്‍ടമായി ബെന്‍സില്‍ ഇടിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ രണ്ട് കഷണങ്ങളായി. വീഡിയോയില്‍ കറുത്ത നിറത്തിലുള്ള ഒരു മെഴ്‌സിഡസ്-ബെൻസ് കാണാം. അപകടത്തിൽപ്പെട്ട ട്രാക്ടർ പകുതിയായി പിളർന്നനിലയിലാണ്. ട്രാക്ടര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഡ്രൈവറെ തിരുപ്പതിയതിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തില്‍ ബെന്‍സ് കാറിന്റെ മുന്‍വശത്തിന് കാര്യമായ തകരാറുകളില്ല. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് പറഞ്ഞു. ട്രാക്ടര്‍ തെറ്റായ ദിശയിലാണ് വന്നതാണെന്ന് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍.
A #tractor broke into two pieces after #collision with a $Mercedes
— विनीत ठाकुर (@yep_vineet) September 27, 2022
The #accident happened near #Tirupati
🤣🤣🤣🤡 pic.twitter.com/VHYzQWMm0g
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.